മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മറ്റ് തെന്നിന്ത്യന്ല ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സിനിമയക്ക് മുമ്പ് പരസ്യ ചിത്രങ്ങളില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷമെ ആയിട്ടുള്ളൂവെങ്കിലും തെന്നിന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ നടിക്കായി. തമിഴ് സിനിമ ഓഡീഷന് പോയ അനുഭവത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
തമിഴ്നാട്ടില്‍ പോയി മലയാളം പാട്ട് പാടി പറ്റിച്ച് ജഗമേ തന്തിരം എന്ന തമിഴ് സിനിമയില്‍ അവസരം നേടിയെടുത്തതിനെ കുറിച്ചാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ധനുഷ് ആണ് ചിത്രത്തില്‍ നായകനെന്ന് അറിയാതെയാണ് ഓഡീഷന് പോയതെന്നും ഐശ്വര്യ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘ഓഡീഷന് പോയപ്പോള്‍ കഥാപാത്രത്തെ കുറിച്ച് ഒരു വിശദീകരണം നല്കി. പാട്ട് പാടുന്നതാണ് ചെയ്യിപ്പിച്ചത്. എനിക്ക് പാടാന്‍ അറിയില്ല. പിന്നെ തമിഴ്നാടല്ലെ… ആരും മനസിലാക്കാന്‍ പോകുന്നില്ലല്ലോ എന്ന് കരുതി വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ട് പാടി. പാടി എന്നൊന്നും പറയാന്‍ പറ്റില്ല… സത്യത്തില്‍ പറയുകയായിരുന്നു. അവര്‍ക്ക് ആ പാട്ട് അറിയാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമയില്‍ അവസരം ലഭിച്ചത്. പഴയ ആ ഒഡീഷന്റെ വീഡിയോ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് അവര്‍ എന്നെ ഇടയ്ക്ക് ഭീഷണിപ്പെടുത്താറുണ്ട്. സിനിമയിലെ എന്റെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ദൈവം എനിക്ക് എന്റെ വഴി സ്മൂത്ത് ആക്കി. സിനിമാ യാത്ര ദൈവം സഹായിച്ച് നല്ല അനുഭവമാണ്.’
‘ജീവിതത്തില്‍ ഒരു പ്ലാനിങും ഇല്ലാത്ത ആളാണ് ഞാന്‍. അപ്പോള്‍ നമുക്ക് പ്രതീക്ഷയുണ്ടാവില്ല. അതുകൊണ്ട് കിട്ടുന്നതെല്ലാം ബോണസ് ആണ്. പിഷാരടി ചേട്ടന് പറയും… ഒരു അഞ്ച് വര്‍ഷം മുമ്പ് ഐശു ചിന്തിച്ച് പോലും നോക്കിയിട്ടുണ്ടോ ഇതുപോലെ ഒരു നടിയാവുമെന്ന്. ഇല്ല എന്ന് പറയുമ്പോള്‍ പറയും… അപ്പോള്‍ ഈ കിട്ടുന്ന സിനിമകള്‍ എല്ലാം ബോണസ് ആണ് എന്ന്. പിഷാരടി ചേട്ടന് പറഞ്ഞതാണ് ശരിക്കും സത്യം. മായാനദി എന്ന സിനിമ ചെയ്തപ്പോള്‍ ഇനി സിനിമയില്‍ നിന്ന് റിട്ടേയര് ആയാലും സാരമില്ല എന്ന് വിശ്വസിച്ച ആളാണ് ഞാന്‍. അത് പോലെയാണ് പൊന്നിയന്‍ സെല്‍വനും. കാണാന്‍ പോലും പറ്റുമോ എന്ന് അറിയാത്ത മണിരത്നം സാറിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ സ്വപ്നമായ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക എന്നാല്‍ അതിലും വലിയ ഭാഗ്യമില്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും കന്നടയില്‍ നിന്നും തെലുങ്കില്‍ നിന്നും ബോളിവുഡില്‍ നിന്നും എല്ലാം ഉള്ള താരങ്ങള്‍ ആ സിനിമയിലുണ്ട്’ ഐശ്വര്യ ലക്ഷ്മി പറയുന്നു.