in

ഞാൻ മദർതെരേസ ആവേണ്ട കാര്യം അവിടെ ഇല്ലല്ലോ, ഇപ്പോൾ പണമിടപാടുകൾ നടത്തുന്നത് അനുജൻ, റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. റിമി മാത്രമല്ല സഹോദരി റീനുവും സഹോദരൻ റിങ്കുവുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരാണ്. റിങ്കുവിന്റെ ഭാര്യ നടി മുക്തയാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് റിമിയും മുക്തയും എത്താറുണ്ട്.

പ്രതിഫലത്തിന്റെ കാര്യത്തിലുള്ള തന്റെ നിലപാടിനെകുറിച്ച് തുറന്നു പറയുകയാണ് റിമി ടോമി. ജീവിതത്തിൽ താൻ ആഗ്രഹിച്ചതിനും അപ്പുറം കിട്ടിയിട്ടുണ്ട്. വീട്ടിലെ കാര്യങ്ങൾ അനുജത്തിയുടെ കല്യാണം ഒക്കെയും ചെയ്യാൻ കഴിഞ്ഞു. പൈസയുടെ കാര്യത്തിൽ റിമി ബുദ്ധിമതിയാണോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ റിമി നൽകിയ മറുപടി ഇങ്ങനെ

റിമി കൊച്ചെ കുവൈറ്റിൽ ഒരുപരിപാടി ചെയ്യണം, നമ്മൾക്ക് പൈസ തീരെ ഇല്ലാട്ടോ ചാരിറ്റിയുടെ ഭാഗമാണ്. നമ്മൾ ചാരിറ്റി എന്ന് കേൾക്കുമ്പോൾ തന്നെ പൈസ കുറയ്ക്കണം എന്നാൽ എല്ലാവരും ചെയ്യുന്നത് ചാരിറ്റിയാണ്. ഞാൻ മാത്രമല്ല എല്ലാവരും അക്കാര്യം നോക്കുന്നവർ ആണ്. അത് ദാസേട്ടൻ ആയാലും ചിത്ര ചേച്ചി ആയാലും അങ്ങനെ തന്നെയാണ്. പിന്നെ അവരുടെ കാര്യങ്ങൾ നോക്കുന്നത് മാനേജർമാർ ആയിരിക്കും എന്ന വ്യത്യാസമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ പണമിടപാട് ഒക്കെ ചെയ്യുന്നത് അനുജനെ ഏൽപ്പിച്ചു. അമേരിക്കയിലൊക്കെ എങ്ങനെ പോയി ഫ്രീ ആയി പാടികൊടുക്കാൻ കഴിയും. ബാക്കി എല്ലാവരും പൈസ വാങ്ങി ചെയ്തിട്ട് ഞാൻ മാത്രം എന്തിന് വാങ്ങാതെ ഇരിക്കണം, ഞാൻ മദർതെരേസ ആവേണ്ട കാര്യം അവിടെ ഇല്ലല്ലോ

ഒരു സെലിബ്രിറ്റി ആയാൽ ഒരുപാട് ഗുണങ്ങൾ ഒക്കെ ഉണ്ട് എങ്കിലും അതിനു ദോഷങ്ങളും ഉണ്ട്. എന്റെ മോശം കാര്യങ്ങളും ഒരുപാട് ചർച്ച ചെയ്യപ്പെടും. എന്റെ ഗുണം എന്താന്ന് വച്ചാൽ ഒരു ദിവസത്തെ വിഷമം മാത്രമേ അതുകൊണ്ട് ഉണ്ടാകൂ എന്നതാണ്. ഞാൻ വിഷമം വന്നാലോ, സങ്കടം വന്നാലോ ഒക്കെ പ്രകടിപ്പിക്കുന്ന ആളാണ്.

Written by admin

ഈ വർഷം കൂടുതൽ സമാധാനപരമായിരിക്കും: ദുബായിൽ ന്യൂ ഇയർ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും

ആകെ മൊത്തം നിരാശയിലാണ്, ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്; കാര്‍ത്തിക് സൂര്യ