മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഹാസ്യ പരമ്പരയില്‍ അഭിനയിക്കു താരങ്ങളും മലയാളികളുടെ പ്രിയങ്കരരായി മാറി കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പരമ്പരയ്ക്ക് വലിയ തലവേദനയാകുന്നത് താരങ്ങളുടെ കൊഴിഞ്ഞുപോക്കാണ്. അര്‍ജുന്‍ സോമശേഖറാണ് ആദ്യമായി പരമ്പരയില്‍ നിന്നും പിന്മാറിയത്. പിന്നാലെ ശ്രീകുമാറും പിന്മാറിയിരുന്നു. ഇപ്പോഴിതാ പരമ്പരയില്‍ പൈങ്കിളിയായി എത്തുന്ന ശ്രുതി രജനികാന്തും പിന്മാറുകയാണ്. ചക്കപ്പഴത്തിലെ ലളിത എന്ന കഥാപാത്രമായി എത്തുന്ന സബിറ്റ ജോര്‍ജാണ് ആ വിവരം പങ്കുവച്ചിരിക്കുന്നത്. പൈങ്കിളിയുടെ അമ്മയുടെ വേഷമാണ് പരമ്പരയില്‍ സബിറ്റ അവതരിപ്പിക്കുന്നത്.
ശ്രുതിയോടൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് സബിറ്റ ഈ വിവരം പങ്കുവെച്ചത്. വികാരഭരിതമായൊരു പാട്ടിന്റെ പശ്ചാത്തലത്തില്‍ മകളോട് യാത്ര പറയുന്ന ലളിതാമ്മയെയാണ് വീഡിയോയില്‍ കാണുന്നത്. കുഞ്ഞുണ്ണിയുടെ വീട്ടില്‍ ഞങ്ങള്‍ പെണ്‍കുട്ടികളെ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഫ്രീ ആയി വിടും. അതിപ്പോള്‍ കുഞ്ഞുവാവയെ നോക്കാനാണെങ്കിലും, പഠിക്കാനാണെങ്കിലും എന്നു പറഞ്ഞാണ് സബിറ്റ ശ്രുതി പരമ്പരയില്‍ നിന്നും പിന്മാറുന്ന വിവര പങ്കുവച്ചിരിക്കുന്നത്. തുടര്‍ പഠനത്തിന് വേണ്ടിയാണ് ശ്രുതി പരമ്പരയില്‍ നിന്നും പിന്മാറുന്നതെന്നാണ് സബിറ്റ പറയുന്നത്.
നിന്നോട് യാത്ര പറയുക ബുദ്ധിമുട്ടാണെന്നാണ് സബിറ്റ പറയുന്നത്. തന്റെ പിഎച്ച്ഡി പഠനത്തിന് വേണ്ടിയാണ് ശ്രുതി പോകുന്നതെന്നും സബിറ്റ പറയുന്നു. എല്ലാകാര്യത്തിലും ഏ്റ്റവും മികച്ചതു തന്നെ ആശംസിക്കുന്നതായും സബിറ്റ പറയുന്നു. നിന്നെ ഞങ്ങള്‍ മിസ് ചെയ്യും. പറ്റുമ്‌ബോഴൊക്കെ വരികയും നിന്റെ റീല്‍ ഫാമിലിയോടൊപ്പം സമയം ചെലവിടുകയും ചെയ്യണമെന്നും സബിറ്റ പറയുന്നുണ്ട്. പോസ്റ്റിന് കമന്റുമായി ശ്രുതിയുമെത്തിയിട്ടുണ്ട്. താങ്ക് യു മമ്മിയെന്നായിരുന്നു ശ്രുതിയുടെ കമന്റ്. ഇതിന് മറുപടിയായി എന്നും ഞാന്‍ നിന്റെ കൂടെയുണ്ടെന്നും ഒരു ഫോണ്‍ കോള്‍ അകലെ താനുണ്ടെന്നും സബിറ്റ പറയുന്നുണ്ട്. പിന്നാലെ കമന്റുമായി സ്നേഹ ശ്രീകുമാറുമെത്തിയിട്ടുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിയായിരുന്നു സ്നേഹയുടെ കമന്റ്.