മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങളുമായി എത്തി. താരത്തിന്റെ ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്‌ലി വ്‌ളോഗുകളുമായി സജീവമാണ്.
ഇപ്പോളിതാ ഒന്നാം വിവാഹത്തിന്റെ പന്ത്രണ്ടാം വാർഷികം ആഘോഷിക്കുകയാണ് താരം, ഇത്തവണ കുടുംബസമേതം ഒരു റിസോർട്ടിലാണ് വിവാഹ വാർഷിക ആഘോഷം നടക്കുന്നത്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ കുറിപ്പും പങ്കിട്ടുണ്ട്. ഒരുമിച്ച് വിലപ്പെട്ട ഓർമ്മകൾ സൃഷ്ടിക്കാൻ ഒരു വർഷം കൂടി. പരസ്പരം ആസ്വദിക്കാനും പുതിയ കാര്യങ്ങൾ കണ്ടെത്താനും ഒരു വർഷം കൂടി, എന്നന്നേക്കുമായി നിർവചിക്കുന്ന ദാമ്പത്യത്തെ ശക്തിപ്പെടുത്താനും ഒരു വർഷം കൂടി. അന്ന് നിന്നെ ഞാൻ സ്‌നേഹഹിച്ചു. ഇപ്പോഴും സ്‌നേഹിക്കുന്നു, എല്ലായിപ്പോഴും അതുണ്ടാവും. ഹാപ്പി ആനിവേഴ്‌സറി എന്നുമാണ് സുഹാന പങ്കുവെച്ച ഫോട്ടോയ്ക്ക് ക്യാപ്ഷനായി നൽകിയത്. എന്റെ സ്‌നേഹിതയായ ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ. ഞാൻ നിന്നെ സ്്‌നേഹിക്കുന്നു, എല്ലാത്തിനും ഒത്തിരി നന്ദി സോനൂ.. എന്നായിരുന്നു ബഷീറിന്റെ ആശംസ.
ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2009 ഡിസംബർ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്. അതിന് മുൻപ് ഇരുവരും ഒരുമിച്ച് നിരവധി ആൽബങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ജോസ്‌വിൻ സോണിയാണ് പിന്നീട് സുഹാന ബഷീർ ആവുന്നത്. ബഷീറുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ മുസ്ലിം മതം സ്വീകരിച്ച് പേരും മാറ്റുകയായിരുന്നു. വിവാഹത്തിന് മുൻപ് തന്നെ തനിക്ക് താൽപര്യമുണ്ടായിരുന്നു എന്നാണ് പിന്നീട് മതം മാറിയതിനെ കുറിച്ച് സുഹാന പറഞ്ഞത്. ആരുടെയും ഇഷ്ടത്തിനായിരുന്നില്ല മതം മാറിയത്.