തീയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ ഇന്ത്യൻ സിനിമയിൽ തന്നെ പിടിച്ച് കുലുക്കിയ ഒരു സിനിമ പേരാണ് ‘പുഷ്പ’.ഈ കഴിഞ്ഞ ഡിസംബർ 17 നാണ് ഈ സിനിമ ഇന്ത്യ ഒട്ടാകെ റീലിസ് ചെയ്തത്.ഇപ്പോൾ ഇതാ സിനിമ റെക്കോർഡ് നേട്ടം നേടിയിരിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.തീയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ് അല്ലുഅർജുൻ സിനിമ.
സിനിമ റീലിസ് ചെയ്തിട്ട് ദിവസങ്ങൾ മൂന്ന് ദിവസം പിന്നിട്ടപ്പോൾ തന്നെ 200 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.സിനിമയിൽ മലയാളികൾക്ക് ഒരൽപം സന്തോഷം കൂടുതലാണ് കാരണം സിനിമയിൽ വില്ലന്റെ വേഷം ചെയ്തിരിക്കുന്നത് മലയാളികളുടെ സ്വന്തം താരം ‘ഫഹദ് ഫാസിൽ’ആണ്.വില്ലൻ എന്ന വേഷം അതുപോലെ ചെയ്തു ഫലിപ്പിച്ചിരിക്കുകയാണ് ഫഹദ് എന്നാണ് ആരാധകർ പറയുന്നത്.അല്ലു അർജുൻ എന്ന നടന്റെ ഇതുവരെ കണ്ട സിനിമയിൽ നിന്നും ഒരുപാട് വിത്യസ്തമായ ഒരു വേഷമാണ് പുഷ്പയിലേത് .
സിനിമ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ് എങ്കിൽ പോലും സിനിമയിക്കെതിരെ ഒരുപാട് വിമർശങ്ങൾ എത്തിയിരിക്കുകയാണ് .ഇപ്പോൾ ഇതാ സിനിമയിലെ ഒരുപാട് സീനുകൾ കട്ട് ചെയ്ത് നീക്കാൻ പോവുകയാണ് എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത വരുന്നത്.സിനിമ കണ്ട ആരാധകരുടെ അഭിപ്രായം കേട്ടറിഞ്ഞിട്ടാണ് സിനിമയിലെ ചില രംഗങ്ങൾ കട്ട് ചെയ്യാൻ പോവുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.സിനിമയിൽ നായികയുടെ വേഷം അഭിനയിച്ചത് രശ്മി മന്ദനാ ആയിരന്നു.സിനിമയിൽ ഒരു ഗ്ലാമർ വേഷത്തിലാണ് തരം എത്തുന്നത് ഇതിൽ നായകൻ അല്ലുവും നായികയും തമ്മിൽ ഒരുപാട് വികാര്യങ്ങൾ ഉണർത്തുന്ന രംഗങ്ങൾ ഉണ്ടായിരിന്നു.
ഈ സീനുകൾക്ക് എതിരിയാണ് വിമർശനങ്ങൾ ഉയർന്ന് വന്നത്.അതിനുശേഷം നായികയുടെ നെഞ്ചിൽ കൈവെക്കുന്ന സീനുകൾ കുടുംബ പ്രേക്ഷകർക്ക് അത്ര രസിച്ചിട്ടില്ല എന്നതാണ് സത്യം.അതുകൊണ്ട് തന്നെ അത്തരം സീനുകൾ സിനിമയിൽ നിന്നും ഒഴിവാക്കണം എന്നുള്ള ആരാധകരുടെ അഭിപ്രായം മാനിച്ചുകൊണ്ടാണ് സിനിമയിൽ നിന്നും നെഞ്ചിൽ കൈവെക്കുന്നത് ഉൾപ്പടെയുള്ള സീനുകളാണ് സിനിമയിൽ നിന്നും കട്ട് ചെയ്യാൻ പോകുന്നത് എന്നാണ് റിപ്പോർട്ട്.ഇതിന് മുൻപ് തന്നെ സിനിമയിൽ സാമന്തയുടെ ഐറ്റം ഡാൻസുകൾക്കെതിരെയും വൻ വിമർശനം ഉണ്ടായിരിന്നു.