മലയാളം ടെലിവിഷൻ ചരിത്രത്തിലേ എക്കാലത്തെയും ഹിറ്റ് പരിപാടികളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ. വിവിധ സീസണുകൾ ആയി നൂറിലധികം യുവ ഗായകരെ ആ പരിപാടി മലയാള സംഗീത ലോകത്തിനു സമ്മാനിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഉൾപ്പെടെ 4 റിയാലിറ്റി ഷോകളിൽ വിജയിയാണ് സോണിയ ആമോദ് എന്ന് ഗായിക. സംഗീതലോകത്തേക്ക് തന്റെ ഇടം കണ്ടെത്തിയത് 2008 – ൽ സ്റ്റാർ സിംഗർ റിയാലിറ്റിഷോയിൽ വിജയി ആയതോടെ സോണിയക്ക് ലഭിച്ചത് കോൺഫിഡൻസ് ഗ്രൂപ്പ് നൽകിയ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകളാണ്.
സ്റ്റാർ സിങ്ങർ – 2008’ ൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങൾ വാരിക്കൂട്ടിയ ഈ യുവഗായിക ഇപ്പോൾ അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. ആമോദാണ് താരത്തിന്റെ ജീവിത പങ്കാളി. ഇപ്പോഴിതാ, വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സോണിയ. ആലപ്പുഴയാണ് സോണിയയുടെ നാട്. അമ്മയുടെ അച്ഛൻ ഗണപതി ആചാരി ഗായകനാണ്. അമ്മ കൃഷ്ണവേണിയും പാടും. ചേച്ചി ധന്യ സംഗീത അധ്യാപികയാണ്. അച്ഛൻ ശശിധരൻ.
ജന്മസിദ്ധമായ ലഭിച്ച സംഗീതത്തെ ഉപാസിച്ച സോണിയയുടെ ഓരോ ഫ്ലാറ്റിന്റെ മുക്കിലും ഉണ്ട് ആ സ്വരത്തോടുള്ള മലയാളികളുടെ സ്നേഹവും ആദരവും. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സോണിയയുടെ വീട് നിറയെ സംഗീതമാണ്. യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ നിന്നും സംഗീതത്തിൽ തന്നെ എം എ ബിരുദം നേടിയിട്ടുണ്ട്. സോണിയ പത്താംവയസ്സിൽ ആണ് വോയിസ് ഓഫ് ആലപ്പി എന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയത്.
അന്നായിരുന്നു ആദ്യ നേട്ടം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്വര മഞ്ചേരി എന്ന റിയാലിറ്റി ഷോയിലും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ സൂപ്പർ സിംഗറിലും ഒന്നാം സമ്മാനം കിട്ടി. 2006ലെ ഗന്ധർവ്വ സംഗീതത്തിൽ ഫൈനൽ റൗണ്ട് വരെ എത്തിയതിനുശേഷമാണ് സ്റ്റാർ സിംഗറിൽ പങ്കെടുത്തത്. 2014ലാണ് തമിഴ് സൂപ്പർ സിംഗർ ഫൈനൽ റൗണ്ട് വരെ എത്തിയത്. എ. ആർ റഹ്മാൻ, എസ്. ജാനകി, ആശാഭോസ്ലെ തുടങ്ങിയ പ്രഗൽഭരുടെ മുന്നിൽ വച്ച് സംഗീത പ്രകടനം കാഴ്ചവച്ചതിന് സോണിയയ്ക്ക് വിലമതിക്കാനാവാത്ത സമ്മാനങ്ങൾ ലഭിച്ചു.