in ,

തനി നാടൻ ലുക്കിൽ ഗുരുവായൂരപ്പന്റെ നടയിൽ: രശ്മി സോമന്റെ പുതിയ ചിത്രങ്ങൾ

നീണ്ട ഒരു നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയങ്കരിയായ രശ്മി സോമൻ വീണ്ടും അഭിനയരംഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ് .മിനി സ്ക്രീൻ -സീരിയൽ ലോകത്ത് തിളങ്ങുന്ന താരമായിരുന്നു രശ്മി ,പിന്നീട് ഒരു ഇടക്കാലത്ത് താരം അഭിനയരംഗത്തു നിന്നും മാറി നിന്നിരുന്നു, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ രശ്മി വളരെയധികം സജീവമാണ്.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ താരം ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്.ഇപ്പോഴിതാ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയപ്പോഴുള്ള താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പുറത്തു വരുന്നത് ,മലയാളിത്തം തുളുമ്പുന്ന ലുക്കിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ചുവപ്പ് ബ്ലൗസിനൊപ്പം ചെറിയ ചുവപ്പ് കരയുള്ള സെറ്റും മുണ്ടുമാണ് രശ്മിയുടെ പുതിയ വേഷം. മ്യൂറല്‍ ഹാന്‍ഡ് പ്രിന്റുള്ള മനോഹരമായ വസ്ത്രങ്ങളാണിവ.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സാരിയിലാണ് മിക്കപ്പോഴും നടി ചിത്രങ്ങൾ പങ്കു വയ്ക്കാറുള്ളത്. താരം മിനി സ്ക്രീനിൽ സജീവമായതു കൊണ്ടു തന്നെ ആരാധകരും വർധിച്ചിരിക്കുകയാണ് ,രശ്മിയുടെ ഓരോ ചിത്രങ്ങൾക്ക് നിരവധി കമൻറുകൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത്. പുതിയ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. അമ്പലങ്ങളിൽ നിന്ന് തൊഴുതുന്നതും ആൾ ക്കൂട്ടത്തിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം നടി പങ്കുവെച്ചിട്ടുണ്ട്.

Written by admin

54 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു സ്വന്തമാക്കി സംയുക്ത മേനോൻ

ശരീരം മുഴുവൻ മറച്ചു നടക്കുന്ന പെൺകുട്ടികളെ അറിയാം,അവർക്കൊക്കെ ചെറിയ ഷെർട്ടോ ജീൻസോ ധരിച്ചു മുന്നോട്ട് വരാൻ ധൈര്യമില്ല: പ്രതികരണവുമായി ഫാത്തിമ അസ്‍ല