in ,

ഇത്രയും കാലം കഴിഞ്ഞു പറയുന്നതില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്, കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു രോഹിണി

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് രോഹിണി. ബാല താരമായി എത്തി മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി താരം തിളങ്ങി. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ നേരിട്ട കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്ന് പരഞ്ഞിരിക്കുകയാണ് രോഹിണി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രോഹിണി മനസ് തുറന്നത്.

സിനിമ എന്റെ ഒരു ഭാഗം മാത്രമാണ്. എനിക്ക് അങ്ങനെ ചുമ്മാ ഇരിക്കുകയാണ് എങ്കിലും ഞാന്‍ സജീവം ആണ്. ഞാന്‍ കംപ്ലീറ്റിലി ലിവിങ് എന്ന് പറയാം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല. സ്ത്രീ സംഘടനകള്‍ സിനിമയില്‍ വേണം എന്നും മീ റ്റു വിനെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും താരം പറയുന്നു.

‘കാസ്റ്റിങ് കൗച്ച് സിനിമയുടെ ഭാഗം ആണ്. അവിടെ തന്നെയുണ്ട്. നിഷേധിച്ചിട്ട് കാര്യം ഇല്ല. ഞാനും നേരിട്ടുണ്ട്. എനിക്ക് പക്ഷെ ആരുടെയും പേര് തുറന്നുപറയാന്‍ എനിക്ക് താത്പര്യം ഇല്ല. ഇത്രയും കാലം കഴിഞ്ഞു പറയുന്നതില്‍ എനിക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ട്. എന്ന് കരുതി പറഞ്ഞവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പിന്തുണക്കുന്നുണ്ട്. എന്നാല്‍ എന്റെ പേഴ്‌സണല്‍ ചോയിസാണ് എനിക്ക് അത് പറയാന്‍ താത്പര്യം ഇല്ല, ഞാന്‍ അന്ന് അതിനെ ഡീല്‍ ചെയ്തതാണ്’- രോഹിണി പറഞ്ഞു

Written by admin

സ്വിമ്മിങ് പൂളിൽ നിന്നും അതീവ ഗ്ലാമറസായി നടി ലാസ്യ നാഗരാജ്.. ചിത്രങ്ങൾ വൈറൽ… !!

ഇയാളെ സന്തോഷിപ്പിച്ചിട്ട് വേണം ചേച്ചിയ്ക്ക് ചാൻസ് ഉണ്ടാവാൻ: മറുപടിയുമായി ലക്ഷ്മി പ്രിയ