ശ്രീശാന്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ക്രിക്കറ്റ് താരവും, നടനും മുൻ ബിഗ് ബോസ് താരവുമാണ് ശ്രീശാന്ത്. നിരവധിപ്പേരാണ് ജന്മദിനാശംസകൾ നേർന്നത്. ആഘോഷത്തിന്റെ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടിട്ടുണ്ട്. പിറന്നാളിനെത്തിയ അമൃത സുരേഷിന്റെയും പേളി, ശ്രീനിഷ്, നിലകുട്ടി എന്നിവരുടെയും ചിത്രങ്ങൾ ആണ് വൈറലായി മാറുന്നത്. അടുത്ത സുഹൃത്തായ ബാല എന്താണ് ജന്മദിനത്തിൽ പങ്കെടുക്കാനെത്താത്തത് എന്നാണ് ആരാധകരുടെ ചോദ്യം. ബാലയുടെ രണ്ടാം വിവാഹ വാർത്ത ആരാധകരെ ആദ്യമറിയിച്ചത് ശ്രീശാന്തായിരുന്നു. അന്ന് മുതലാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പുറം ലോകമറിയുന്നത്.
പിറന്നാൾ ബോയിക്കൊപ്പം എന്ന ക്യാപ്‌ഷനോടെയാണ് ശ്രീശാന്തിന്റെ ഒപ്പമുള്ള ചിത്രങ്ങൾ അമൃത പങ്കുവച്ചത്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയെ ടാഗ് ചെയ്തുകൊണ്ട് എന്നെന്നും എന്റെ സ്വന്തം കൂട്ടുകാരി എന്ന ക്യാപ്‌ഷനും അമൃത നൽകിയിട്ടുണ്ട്. എന്റെ ഡാർലിംഗ് അമ്മു എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ഭുവനേശ്വരി അമൃതക്ക് മറുപടി നൽകിയത്.
2011 ലോകകപ്പിൽ ആദ്യം ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും പേസ് ബൗളറായ പ്രവീൺ കുമാറിന്റെ പരിക്കിനെത്തുടർന്ന് ശ്രീശാന്തിനെയും ടീമിലെടുത്തു. ഫൈനൽ ഉൾപ്പെടെ പലകളികളിലും ശ്രീശാന്ത് കളിക്കുകയും ചെയ്തു. 2013 മെയ് 16 ന് ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബി.സി.സി.ഐ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.