മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദേവി ചന്ദന. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. കോമഡി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ദേവി പിന്നീട് ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങി. ഇപ്പോഴും സജീവമാണ് താരം. ഗായകന് കിഷോര്‍ വര്‍മ്മയാണ് ദേവിയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് ഇരുവരും. ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ച് തങ്ങളുടെ യൂട്യൂബ് ചാനലില്‍ എത്താറുണ്ട്.
ദേവിയുടെയും കിഷോറിന്റെയും പ്രണയ വിവാഹമായിരുന്നു. ഒരേ ട്രൂപ്പില്‍ ആയിരുന്നു ഇരുവരും. ഇപ്പോള്‍ സ്വാസിക അവതാരകയായ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ ഇരുവരും തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. സാധാരണ രീതിയില്‍ കണ്ടു വന്നിരുന്ന ഒരു പ്രണയമായിരുന്നില്ല തങ്ങളുടെതെന്നാണ് ദേവി പറയുന്നത്. ആദ്യമൊക്കെ തന്നോട് അധികം മിണ്ടിയിരുന്നില്ല. താന്‍ ബഹളം വയ്ക്കുന്നതിന് തന്നോട് ഭയങ്കര ദേഷ്യമായിരുന്നു കിഷോറിന് എന്നും ദേവി പറയുന്നു.
തുടക്കത്തില്‍ കിഷോറിന് തന്നോട് ഭയങ്കര ദേഷ്യമായിരുന്നു. കാരണം താന്‍ ബഹളം വെച്ച് നടക്കുന്ന ആളായിരുന്നു. ഇവര്‍ ശ്രുതിയൊക്കെ പിടിച്ച് പാടുന്നതിന് ഇടയ്ക്കാണ് നമ്മള് ബഹളം വയ്ക്കുന്നത്. അതുപോലെ തന്നെ ആദ്യമൊന്നും ഷേക്ക് ഹാന്‍ഡ് ഒന്നും തരില്ലായിരകുന്നു. തന്നാലും വിരലിന്റെ അറ്റത്തൊക്കെ പിടിക്കുകയുള്ളൂ. താന്‍ അതിന് വഴക്ക് പറയാറുണ്ടെന്നും താരം പറഞ്ഞു. സ്റ്റേജില്‍ കയറാന്‍ ഇങ്ങനെ നില്‍ക്കുമ്പോഴാകും ഇങ്ങനെ ഷേക്ക് ഹാന്‍ഡ് തരുന്നത്.-ദേവി പറഞ്ഞു.
ഞങ്ങള്‍ അമേരിക്കയില്‍ ഒരു ഷോയ്ക്ക് പോയി. അമേരിക്കയില്‍ ഞങ്ങള്‍ എല്ലാവരും ഒരു വില്ലയിലായിരുന്നു തമസം. എന്തായാലും ദിവസവും കാണും. നോര്‍മലി നേരത്തെ എഴുന്നേല്ക്കുന്ന ആളാണ് ഞാന്‍. അങ്ങനെ അവിടേയും നേരത്തെ എഴുന്നേറ്റ് ഇരിക്കുമ്പോള്‍ ദേവിയും വരും. അങ്ങനെയാണ് മിണ്ടി തുടങ്ങുന്നത്. തുടക്കത്തില്‍ പാട്ടുകളുടെ കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്. സംഗീത പരമായ ചര്‍ച്ചയായിരുന്നു ആദ്യം. അങ്ങനെയായിരുന്നു തുടങ്ങിയത്.- കിഷോര്‍ പറഞ്ഞു.
മിണ്ടി തുടങ്ങിയതിന് ശേഷം ഒരു ദിവസം കിഷോര്‍ തന്നോട് കാപ്പി ഇടാന്‍ അറിയാമോ എന്ന് ചോദിച്ചു. ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഒന്ന് ഉണ്ടാക്കി തരാമോ എന്ന് ചോദിച്ചു. അന്ന് താന്‍ ഉണ്ടാക്കി കൊടുത്തു. പിന്നീട് തന്റെ വസ്ത്രത്തിന്റെ കാര്യത്തിലൊക്കെ അഭിപ്രായം പറയാന്‍ തുടങ്ങി. ആദ്യമേ കാര്യം എകദേശം തനിക്ക് പിടികിട്ടി തുടങ്ങിയിരുന്നു. ഒരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചു. എനിക്ക് ഇങ്ങനെ തോന്നുന്നു എന്നോട് അങ്ങനെ വല്ലതും ഉണ്ടോ എന്നായിരുന്നു എന്റെ ചോദ്യം അപ്പോള്‍ തന്നോട് പറഞ്ഞ ഉത്തരം ഇങ്ങിനെയായിരുന്നു. ഇഷ്ടം ഇല്ലെങ്കില്‍ ഇപ്പോള്‍ പറയരുത് കാരണം കുറെ ഷോ ഇനിയും ബാക്കിയുണ്ട്. ഇഷ്ടമാണെങ്കില്‍ തന്റെ സൗകര്യം എന്നായിരുന്നു പറഞ്ഞത്. ഇത് അറിഞ്ഞതിന് ശേഷം പെരുമാറ്റത്തിലൊക്കെ അറിയാതെ ഒരു മാറ്റമൊക്കെ വന്നു. വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായി.-ദേവി പറഞ്ഞു.