കഴിഞ്ഞ 17 വർഷക്കാലമായി അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് സുജ വരുണി. ഒരുപക്ഷെ സിനിമയിൽ താരം കുടുതലും തിളങ്ങിയത് ഐറ്റം ഡാൻസിൽ കൂടിയാണ്. താരത്തിന്റെ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് പെട്ടന്ന് മനസിലായി എന്ന് വരില്ല. എന്നാൽ മലയാളികളുടെ സ്വന്തം താരമായിരുന്ന മണിച്ചേട്ടന്റെ സോന സോന നീ ഒന്നാനമ്പർ എന്ന ഗാനത്തിന് മണിച്ചേട്ടന്റെ കൂടെ ഡാൻസ് കളിക്കുന്ന ആ താരത്തെ അത്ര വേഗം ആരും മറക്കാൻ വഴിയില്ല.
ആ ഒറ്റ ഐറ്റം ഡാൻസിൽ കൂടി മലയാളികളുടെ മനസിൽ കയറിയ താരമാണ് സുജ വരുണി. താരം കുടുതലും തിളങ്ങിയത് കന്നട, തമിഴ്, തെലുങ്ക് ഭാഷകള്ളിൽ ആയിരന്നു. മലയാളത്തിൽ കുറച്ചു സിനിമയിൽ താരമെത്തിയിട്ടുണ്ട് എന്നാൽ അതൊക്കെ ഗ്ലാമർ വേഷങ്ങളിൽ ആയിരന്നു. കലാഭവൻ മണിയുടെ ബെൻ ജോൺസൺ എന്ന സിനിമയിൽ ഐറ്റം ഡാൻസിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്. അരങ്ങേറിയ ആദ്യ ഡാൻസ് തന്നെ മലയാക്കരയിൽ വൻ ഹിറ്റ് ആയിരന്നു അതിന് ശേഷം മലയാള സിനിമയിൽ താരം ഉണ്ടായിയുന്നു.
അവസാനം താരം മലയാള സിനിമയിൽ എത്തിയത് അച്ചായൻസ് എന്ന സിനിമയിൽ ആയിരന്നു. സോഷ്യൽ മീഡിയയിൽ ഇന്നും ഒരുപാട് ആരാധകരുണ്ട് താരത്തിന്. ഇനിയിപ്പോൾ തരത്തിന്റേതായി പുറത്ത് വരാനുള്ള സിനിമയിൽ ഒന്നാണ് തെലുങ്കിലെ ദൃശ്യം 2 ആണ്. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത് ഏതാണ്ട് 11 വർഷത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹം കഴിക്കുന്നത്. ശിവാജി ഗണേഷിന്റെ ചെറുമകൻ ശിവാജി ദേവാണ് താരത്തിന്റെ ഭർത്താവ്.