ടെലിവിഷൻ രംഗത്തിൽ കൂടി അഭിനയ ലോകത്ത് എത്തിയ താരമാണ് ദിവ്യ ദര്ശിനി. ആദ്യ കാലങ്ങളിൽ ടെലിവിഷൻ അവതാരികയായിട്ടാണ് താരം കരിയർ ആരംഭിക്കുന്നത് അതിന് ശേഷം കമൽഹാസന്റെ സിനിമയിൽ സപ്പോർട്ടിങ് നടിയായി താരം അരങ്ങേറി. അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.
വളരെ പെട്ടെന്ന് തന്നെ താരം തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടാൻ തുടങ്ങി. കൈ നിറയെ സിനിമകളായി താരം തിരക്കേറിയ താരമായി മാറി. ഇപ്പോൾ ഇതാ തന്റെ ചില വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ ആരാധകർക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ആരാധകർക്ക് വേണ്ടി കുറച്ചു നേരം എല്ലാ തിരക്കും മാറ്റിവെച്ചു കൊണ്ട് അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽക്കുകായിരുന്നു താരം. അതിൽ ഒരു ആരാധകൻ ചോദിച്ചത് താരത്തിന്റെ രണ്ടാം പ്രണയത്തെ കുറിച്ചാണ്.
അതിന് താരം നൽകിയ മറുപടി എങ്ങനെ. ജീവിതത്തിൽ ആദ്യ പ്രണയമോ രണ്ടാം പ്രണയമോ ഇല്ലാ എന്നാണ് താരം പറഞ്ഞത്. അത് റിയൽ ലൈഫിൽ കാണാൻ പറ്റുല്ല സിനിമകളിൽ മാത്രമാണ് അതൊക്കെ കാണാൻ പറ്റുന്നത്. ജീവിതത്തിൽ ഒന്നിൽ കൂടുതൽ പ്രണയ ബന്ധങ്ങൾ ഉണ്ടാകുന്നത് ജീവിതത്തിലെ ഭാഗമാണ്. ഒരു വ്യക്തി ഒരാളെ പ്രണയിക്കുമ്പോൾ തന്നെ അയാൾ അറിയാതെ അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ് എന്നാൽ നാലോ അഞ്ചോ തവണ പ്രണയിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല എന്നാണ് താരം നൽകിയ മറുപടി.