സിനിമാ രംഗത്ത് വളരെ സുപരിചിതയായ സീതാലക്ഷ്മി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത ഒരു ചിത്രം ഏറെ വൈറലായിരുന്നു. തല മുടി മുണ്ഡനം ചെയ്ത ചിത്രമായിരുന്നു താരം പങ്കുവെച്ചത്, മാത്രമല്ല ചിത്രത്തിനൊപ്പം ഏറെക്കാലമായി ആഗ്രഹിച്ച ഒരു കാര്യം സാധിക്കാൻ പോകുന്നുവെന്നും കുറിച്ചിരുന്നു. എന്നാൽ തലമുടി മുറിച്ചതുമായി ബന്ധപ്പെട്ട നിരവധി പേരാണ് ചോദ്യങ്ങൾ ഉന്നയിച്ചു രംഗത്തെത്തിയത് .ഇവർക്കൊക്കെ ഉള്ള മറുപടിയുമായി സീതാലക്ഷ്മി വീണ്ടും എത്തിയിരിക്കുകയാണ്.
ഈ തല മുണ്ഡനം ചെയ്യൽ എന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണ്.. എനിക്ക് ഒന്നും പറ്റിയിട്ടുമില്ല… ഒരു ദിവസ്സം രാവിലെ എടുത്ത തീരുമാനമോ, ഉദിച്ച ആശയമോ അല്ല… ഒരുപാട് ആഗ്രഹിച്ച യാത്രയായിരുന്നു തിരുപ്പതിയിലേക്ക്… എന്നെങ്കിലും പോകാൻ സാധിച്ചാൽ അവിടെ ചെന്ന് മൊട്ട അടിക്കാം എന്നായിരുന്നു എന്റെ നേർച്ച എന്നും താരം ഇപ്പോഴിതാ കുറിച്ചിരിക്കുക മാണ്.
കുറിപ്പ് വായിക്കാം:
ഈ തല മുണ്ഡനം ചെയ്യൽ എന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണ്.. എനിക്ക് ഒന്നും പറ്റിയിട്ടുമില്ല… ഒരു ദിവസ്സം രാവിലെ എടുത്ത തീരുമാനമോ, ഉദിച്ച ആശയമോ അല്ല… ഒരുപാട് ആഗ്രഹിച്ച യാത്രയായിരുന്നു തിരുപ്പതിയിലേക്ക്… എന്നെങ്കിലും പോകാൻ സാധിച്ചാൽ അവിടെ ചെന്ന് മൊട്ട അടിക്കാം എന്നായിരുന്നു എന്റെ നേർച്ച.. നമ്മുടെ കയ്യിൽ ഉള്ളതും, നമുക്ക് ഏറ്റവും ഇഷ്ടം ഉള്ളതും ആണ് ത്യജിക്കേണ്ടതും, ദാനം ചെയ്യേണ്ടതും എന്നാ ഞാൻ അറിഞ്ഞിരിക്കുന്നത്.. എനിക്കു ഏറ്റവും ഇഷ്ടം എന്റെ തലമുടി ആണ്… അതു കൊണ്ടു തന്നെ മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചു എനിക്കു ഒരുപാട് ആലോചിക്കേണ്ടി വന്നില്ല… 2016 ൽ ക്യാൻസർ ബാധിതർക്ക് വേണ്ടി മുടി മുറിച്ചു നൽകിയപ്പോഴും ഇപ്പോൾ മൊട്ട അടിച്ചപ്പോഴും മറിച്ചൊരു ചിന്ത എനിക്ക് ഉണ്ടായിട്ടില്ല, ഉണ്ടാവുകയും ഇല്ല