തമിഴ് സിനിമയിൽ ഇപ്പോൾ കോമഡി നടനായും സഹതാരമായും അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് യോഗി ബാബു. ഷൂട്ടിംഗ് കാണാൻ പോയപ്പോൾ രാം ബാല ഇദ്ദേഹത്തെ കാണുകയും തുടർന്ന് ഇദ്ദേഹത്തെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി ക്ഷണിക്കുകയായിരുന്നു. കോമഡി ടെലിവിഷൻ പാരമ്പരയിലാണ് താരത്തിന് അവസരം നൽകിയത്.
എന്നാൽ സിനിമയിൽ യോഗി ആദ്യമായി അരങ്ങേറുന്നത് ശിവ കാർത്തികേയൻ ചിത്രമായ മാൻ കരട്ടെയിൽ കൂടിയാണ്. ശേഷം കോളമാവ് കോക്കിലെയെന്ന സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയുള്ള വേഷം ഒരുപാട് കൈയടി നേടിയിരുന്നു. ഇപ്പോൾ ഇതാ നയൻതാരയുടെ കൂടെ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് താരം. കോളമാവ് കോക്കിലെ എന്ന സിനിമയിയിലെ കല്യാണത വയസ്സ് എന്നഗാനം തമിഴ് സിനിമയിലും പുറത്തും ഒരുപാട് ഹിറ്റ് ആയിരന്നു. നയൻതാരയുടെ വേഷത്തിനെ ഇഷ്ടപെടാൻ ശ്രമിക്കുന്ന രംഗങ്ങൾ ആണ് ഈ ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിനിമയിൽ ഓരോ സീൻ ചെയ്യുമ്പോഴും നയതാര തനിക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു എന്നും താരം പറഞ്ഞിരുന്നു.
ഇതിന് മുൻപ് നയൻതാരയുടെ കൂടെ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ തന്നെ കെട്ടിപ്പിടിക്കുന്ന ഒരുരംഗം സിനിമയിൽ ഉണ്ടയിരുന്നു എന്നാൽ സിനിമയിൽ തന്നെ കെട്ടിപ്പിടിക്കാൻ പറ്റില്ല എന്ന് തന്റെ മുഖം നോക്കി നയൻതാര പറഞ്ഞിരുന്നു. സിനിമയിലെ എല്ലാവരും അപേക്ഷിച്ചിട്ടും താരം അതിന് തയ്യാർ ആയിരുന്നില്ല. എന്നാൽ അങ്ങനെയുള്ള അനുഭവങ്ങൾ ആദ്യകാലങ്ങൾ നേരിട്ട തനിക്ക് പിന്നീട് നയതാരയുടെ കൂടെ അഭിനയിച്ചപ്പോൾ ഒരുപാട് സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു എന്നും യോഗി ബാബു പറഞ്ഞു.