മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു ഗ്ലാമർ താരമാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ പുതുമുഖ തരാമെന്ന നിലയിൽ ആദ്യ സിനിമയിൽ വേണ്ടത്ര ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചില്ല.
എന്നാൽ പിന്നീട് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ കൂടി താരത്തെ മലയാള പ്രേക്ഷകർ ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും ആരംഭിച്ചിരുന്നു അതിന് ശേഷം വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിരുന്നു. സ്ത്രീ പ്രാധാന്യം ഉള്ള വേഷങ്ങളായാലും ഗ്ലാമർ വേഷങ്ങളായാലും ഒരുപോലെ ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള ഒരു താരം കൂടിയാണ്. മലയാള സിനിമയിൽ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം താരം അഭിനിയിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമയിൽ താരം അഭിനയിച്ച ഒരു ഗ്ലാമർ സിനിമയിരുന്നു ചങ്ക്സ്. ആ സിനിമയിലെ അഭിനയത്തിന് ഒരുപാട് വിവാദ പരാമർശങ്ങൾ താരത്തെ തേടി എത്തിയിരുന്നു .
ചിത്രത്തിൽ ഗ്ലാമർ വേഷത്തിലാണ് താരമെത്തിയത്. ഇപ്പോൾ ഇതാ സിനിമയെ കുറിച്ചു ഒരു ഇന്റർവ്യൂയിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ എങ്ങനെ. അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കഥയും സന്ദർഭങ്ങളുമായത് കൊണ്ടാണ് ആ സിനിമയിൽ അഭിനയിക്കുന്നത്. സിനിമയിൽ അവസാനം റീലിസ് ചെയ്തപ്പോൾ ഒരുപാട് തരത്തിലുളള മോശപ്പെട്ട കമന്റുകൾ വന്നിരുന്നു. താൻ സിനിമയിൽ തന്റെ ശരീരം കൂടുതൽ തുറന്ന് കാണിച്ചുകൊണ്ട് അഭിനയിച്ചു എന്നാണ് അവർ പറയുന്നത്.തീയേറ്ററുകളിൽ അത്യാവശ്യം നല്ല രീതിയിൽ കളക്ഷൻ നേടിയ സിനിമയായിരുന്നു എന്നാൽ സോഷ്യൽ മീഡിയയിൽ ഒരുപാട് നെഗറ്റീവ് ആയിരുന്നു എത്തിയത്. സിനിമയിൽ തന്റെ ശരീരം കണ്ട് ആസ്വദിച്ചവരാണ് പിനീട് സോഷ്യൽ മീഡിയയിൽ വന്ന് തന്നെ കുറ്റം പറയുന്നത് എന്നും താരം വെളിപ്പെടുത്തി.