കുടുംബത്തോടൊപ്പം അമ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നദിയ മൊയ്തു. കോവിഡ് രീതിയിൽ മെഴുകുതിരിയില്ലാതെ കേക്ക് മുറിച്ചു കഴിഞ്ഞ രാത്രി എന്റെ ബർത്ത്ഡേ ആഘോഷം തുടങ്ങി (കാരണം മെഴുകുതിരി ഊതാൻ ആർക്കും അനുവാദമില്ലായിരുന്നു), അതിലും പ്രധാനമായി എന്റെ പ്രിയപ്പെട്ടവരോടൊപ്പം ഇത് ആഘോഷിക്കാൻ കഴിഞ്ഞു എന്നതാണെന്ന് ചിത്രത്തോടൊപ്പം നദിയ കുറിച്ചു.
മുംബൈയിൽ സ്ഥിരതാമസമായ നദിയ മൊയ്തുവിന് സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭർത്താവ് ശിരീഷ് ഗോഡ്ബോലേ. അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ നദിയ സജീവമായത്. ലോക്ക്‌ഡൗൺ കാലത്ത് തന്റെ പാചകപരീക്ഷണങ്ങളും വിശേഷങ്ങളുമെല്ലാം നദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.1984ൽ ഫാസിൽ സംവിധാനം ചെയ്‌ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് നദിയ മൊയ്തു.മലയാളത്തിനൊപ്പം തന്നെ തമിഴിലിലും നായികയായതോടെ തെന്നിന്ത്യയിലൊട്ടാകെ മുൻനിര നായികമാരിൽ ഒരാളായി.സിനിമാഭിനയത്തിൽ സജീവമാണെങ്കിലും മലയാളത്തിൽ ഇടയ്ക്ക് മാത്രമേ അഭിനയിക്കാറുള്ളു.
ലോക്ക്ഡൗൺ നാളിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ നാദിയ പഴയ കാല ഓർമ്മകൾ പങ്കുവയ്ക്കുന്നത് പതിവാണ്.1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്.നീരാളി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.