ചരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് അനുസിത്താര. വിവാഹ ജീവിതത്തിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. ഇന്നിപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻ നിര നായികമാരുടെ പട്ടികയിൽ സ്ഥാനം നേടിയിരിക്കുകയാണ്. അഭിനയത്രി മാത്രമല്ല ഒരു നർത്തകി കൂടിയാണ് താരം.
ഇന്നിപ്പോൾ താരം മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളോടപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ തന്നെ എത്തിച്ചതും തനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയത് ഭർത്താവ് വിഷ്ണു ആണെന്ന് താര പൊതുവെ പറയാറുള്ള കാര്യങ്ങളാണ് . വീടിന്റെ നാല് ചുമരുകളിൽ ഒതുങ്ങേണ്ട തന്നെ അഭിനയത്തിലേക്ക് ആദ്യമായി കൊണ്ട് വരുന്നതും ഭർത്താവാണ് എന്നും അനു വെളിപ്പെടുത്തി. ഒരു പക്ഷെ മലയാള സിനിമയിൽ കാവ്യ മാധവൻ കഴിഞ്ഞാൽ ശാലീന സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ് അനുസിത്താര അതുകൊണ്ട് തന്നെ കാവ്യമാധവന്റെ അതെ ലെവലിൽ ആരാധകർ കാണുന്ന താരം കൂടിയാണ് അനു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഭർത്താവിനെക്കുറിച്ചും കുടുംബത്തെ കുറിച്ചും പല വേദികളിലും തുറന്ന് പറയാറുണ്ട്.
ഇപ്പോൾ ഇതാ ഭർത്താവ് വിഷ്ണുവിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അനു. ഭർത്താവ് വിഷ്ണു ഒരു ഫോട്ടോഗ്രാഫർ ആണ് എന്നാൽ അദ്ദേഹം കൂടുതൽ ഫോട്ടോസിൽ പോസ്സ് ചെയ്യാറില്ല. ഫോട്ടോയിൽ നിൽക്കാൻ മടിയാണ് പറഞ്ഞ് മാറിനിൽക്കും എന്നാണ് അനു പറഞ്ഞത്. അദ്ദേഹത്തെ ഫോട്ടോസിൽ ചിരിച്ച് നിൽക്കുന്നത് കണ്ടത് ഞങ്ങളുടെ വിവാഹ ഫോട്ടോയിൽ മാത്രമാണ് എന്നും താരം വെളിപ്പെടുത്തി. ഭർത്താവുമായി ചെറിയ കാര്യത്തിനായാലും അടിയും വഴക്കും ഒട്ടുമിക്ക ദിവസങ്ങളിലും ഉണ്ടകാറുണ്ട് കാരണം ഇല്ലെങ്കിൽ പോലും രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വഴക്കിടും എന്നും പറഞ്ഞു. തങ്ങളുടെ വീട്ടിൽ എല്ലാ ആഘോഷങ്ങളും നടത്താറുണ്ട് കാരണം തന്റെ അച്ഛനും അമ്മയും രണ്ട് മതത്തിൽ നിന്നുള്ളവരാണ് അതുകൊണ്ട് തന്നെ ഏത് ആഘോഷം ആയാലും അതൊക്കെ ആഘോഷിക്കാറുണ്ട് എന്നും അനുസിത്താര അവസാനം കൂട്ടിച്ചേർത്തു.