മലയാള മിനിസ്‌ക്രീന്‍ താരങ്ങളുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍ നായര്‍. രാത്രിമഴ, മൂന്നുമണി എന്നീ പരമ്പകളിലൂടെ പ്രിയങ്കരനായ നടന്‍ ഇപ്പോള്‍ പൂക്കാലം വരവായി, രാക്കുയില്‍ തുടങ്ങിയ പരമ്പരകളിലാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ വലിയ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. തനിക്കും ഭാര്യ ഗോപികയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.
‘കാത്തിരിക്കുകയാണ്, ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ നിറയ്ക്കാന്‍ വരാന്‍ പോകുന്ന കുഞ്ഞഥിതിക്കായി’ എന്ന് കുറിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഭാര്യ ഗോപികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താന്‍ അച്ഛനാവാന്‍ പോകുന്ന വിവരം നിരഞ്ജന്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
‘ഞങ്ങടെ ചെക്കന്‍ വന്നേ’ എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജന്‍ മകന്‍ പിറന്ന വിശേഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സോണിയ ജോസ്, വിന്ദുജ വിക്രമന്‍, രശ്മി സോമന്‍ തുടങ്ങി നിരവധി താരങ്ങളും ആരാധകരും നിരഞ്ജന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിട്ടുണ്ട്. കൈകള്‍ കൂപ്പുന്നു എന്ന് കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയും നിരഞ്ജന്‍ പങ്കുവെച്ചിട്ടുണ്ട്.
നിരഞ്ജനും ഗോപികയും ചേര്‍ന്നുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു 2015ല്‍ മൂന്നുമണി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജന്‍ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് രാത്രിമഴ, ചെമ്പട്ട്, കാണാക്കുയില്‍, സ്ത്രീപഥം തുടങ്ങി നിരവധി പരമ്പരകളുടെ ഭാഗമായി. ബികോം ബിരുദധാരിയായ നിരഞ്ജന്‍ ലഭിച്ച ജോലിയെല്ലാം ഉപേക്ഷിച്ച ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ നിരഞ്ജന്‍ മിനിസ്‌ക്രീനിന് പുറമെ ബിഗ് സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട്.