മലയാളത്തിലെ പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്. അടുത്തിടെ ആണ് താരത്തിന്റെ പിതാവ് മരണപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ മിയ പിതാവ് മരിച്ചതിന്റെ ദുഃഖവും പിതാവുമൊത്തുള്ള ചിത്രവും പങ്കുവെച്ചിരുന്നു. നടിയുടെ സഹോദരി ജി നിയ്ക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് .പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്ജിനി. ഇപ്പോഴിതാ ചാനലിലൂടെ അച്ഛൻ മരണപ്പെട്ട സമയത്തെക്കുറിച്ച് വിവരിക്കുകയാണ്.
പപ്പ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് മിയയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾ നടന്നത്. അത്രയും തിടുക്കത്തോടെ മാമോദീസ നടത്തിയത് പിന്നിലെ കാരണവും പപ്പയുടെ അവസ്ഥകൊണ്ടായിരുന്നു.കുറച്ച് നാളുകളായി പപ്പ അവശതയിലായിരുന്നു എന്നും അതുകൊണ്ടാണ് പപ്പയെ വ്ലോഗിൽ പോലും ഉൾപ്പെടുത്താതിരുന്നത് എന്നും പറയുന്നു, മാത്രമല്ല രോഗബാധിതനായ ആളെ വീഡിയോയിൽ ഉൾപ്പെടുത്തുന്നത് മര്യാദയല്ലെന്ന് തോന്നി. മിയയുടെ മകൻലൂക്കയുടെ മാമോദീസ ചടങ്ങ് നടത്തേണ്ടതായതിനാൽ നടത്തിയെന്ന് മാത്രമേയുള്ളു എന്നും അപ്പോഴൊക്കെ പപ്പയുടെ അവസ്ഥ അന്നേ മോശമായിരുന്നു.
ലൂക്കയുടെ മാമോദീസ ഒക്കെ കഴിഞ്ഞ സമയത്താണ് ന്യൂമോണിയ വന്നതും ആശുപത്രിയിൽ ആകുന്നതും.. ഒരു പത്ത് ദിവസം ഐസിയുവിലായിരുന്നു. ആശുപത്രിയിൽ വെച്ചിട്ടാണ് പപ്പാ പോയത്. ആ സമയത്ത് ഞങ്ങൾ എല്ലാം പപ്പയ്ക്ക് അരികിൽ തന്നെ ഉണ്ടായിരുന്നു എന്നും പറഞ്ഞു. മാത്രമല്ല ആ സമയം മുതൽ ഇതുവരെ എല്ലാ ആളുകളുടെയും ഒരു സ്നേഹവും പിന്തുണയും ഉണ്ടായിരുന്നുവെന്നും അതിനോടുള്ള നന്ദി പറയുന്നു എന്നും താരം കുറിച്ചു