തെന്നിന്ത്യൻ സിനിമയിൽ അറിയപെടുന്ന താരമാണ് ഐശ്വര്യ ഭാസ്കർ.ഏതാണ്ട് സിനിമയിൽ എത്തി 30 വർഷം പിന്നിട്ടിരിക്കുകയാണ് താരം. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷയിലാണ് താരം അഭിനയിക്കാറുള്ളത്. മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത് മെഗാസ്റ്റാർ മമ്മുട്ടിയുടെ സിനിമയിൽ കൂടിയാണ് എത്തിയത്.
ആദ്യ സിനിമയിക്ക് ശേഷം താരം തമിഴ്, തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. അഭിനയ ജീവിതത്തിൽ തിളങ്ങിയ താരത്തിന്റെ വിവാഹ ജീവിതം തീർത്തും പരാജയം ആയിരന്നു. വർഷങ്ങൾ പ്രണയത്തിന് ശേഷമാണ് താരം വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹത്തിന് തരത്തിന്റെ വീട്ടുകാർ സമ്മതിച്ചില്ല കാരണം രണ്ട് പേരും രണ്ട് മതക്കാറാണ് എന്നാൽ ഐശ്വര്യ വീട്ടുകാരെ എതിർത്തുകൊണ്ട് മതം മാറി വിവാഹം കഴിക്കുകയിരുന്നു.
എന്നാൽ ആ ദാമ്പത്യ ജീവിതം വെറും 2 വർഷം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1994ലാണ് രണ്ട്പേരും ഒന്നിച്ചു ജീവിക്കുന്നത് എന്നാൽ രണ്ട് വർഷം കഴിഞ്ഞ് ആ ബന്ധം ഇലത്തായിരുന്നു. തൻവീറുമായുള്ള ബദ്ധം പിരിയുമ്പോൾ ഒരുപാട് സങ്കടം ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു . വിവാഹ ബദ്ധം വേര്പിരിഞ്ഞതോടുകൂടി താരം മയക്കുമരുന്ന് ഉപയോഗിക്കുവാൻ തുടങ്ങുകയും ചെയ്തു. എന്നാൽപിനീട് താരം ജീവിതം മാറ്റിവെച്ചത് അവളുടെ മകൾക്ക് വേണ്ടിയായിരുന്നു. അത്കൊണ്ട് തന്നെ ഇറങ്ങിയ സ്വന്തം വീട്ടിലേക്ക് മകൾക്ക് വേണ്ടി വീണ്ടും പോവുകയായിരുന്നു താരം.അതിന് ശേഷം ഉപേക്ഷിച്ച അഭിനയ ജീവിതത്തിൽ താരം വീണ്ടും എത്തി. ടീവി ഷോയിൽ കുടിയാണ് താരമെത്തിയത് അതിന് ശേഷം വീണ്ടും മലയാള സിനിമയിൽ എത്തുകയും ഒരുപാട് ഹിറ്റ് സിനിമയുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. ഇപ്പോഴും താരം അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട്.