ടിവി സീരിയലുകളിലൂടെയാണ് ശരത് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ശ്രീകൃഷ്ണനായി വേഷമിട്ട 560 ലേറെ എപ്പിസോഡുണ്ടായിരുന്ന ശ്രീമഹാഭാഗവതം എന്ന സീരിയലാണ് ഇതിൽ ആദ്യത്തേത്. മനസ്സ് എന്ന മെഗാസീരിയലിലെ അഭിനയം ഇദ്ദേഹത്തിന് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തു. ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി, അക്ഷയപാത്രം, നിഴലുകൾ തുടങ്ങി വിവിധ ചാനലുകളിലായി അനേകം സീരിയലുകളിൽ അദ്ദേഹം വേഷമിടുകയും രംഗോളി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തു.
ട്രോൾ മൂലം ജീവിതത്തിൽ വിഷമിച്ച കഥകൾ തുറന്നുപറയുകയാണ് സിനിമാ സീരിയൽ താരം ശരത് ദാസ്. ആ സീൻ പുറത്തറങ്ങി നാളുകളേറെ കഴിഞ്ഞിട്ടും ഇന്നും പല ട്രോളുകളിലും ശരത്തിന്റെ ആ മുഖമാണ് പ്രത്യക്ഷപ്പെടാറുള്ളത്. എംജി ശ്രീകമാർ അവതാരകനായെത്തുന്ന പറയാം നേടാം പരിപാടിയിൽ അതിഥിയായി ശര്ത് ദാസ് എത്തിയിരുന്നു. ഒരു സീരിയലിലെ വെടിയേൽക്കുന്ന രംഗം ഒരുപാട് ട്രോളുകൾക്ക് വിധേയമായിട്ടുണ്ട്. ഇപ്പോഴും തന്റെ മുഖം ട്രോളാൻ പലരും ഉപയോഗിക്കുന്നുണ്ടെന്നും ട്രോളുണ്ടാക്കുന്നവർ രസികൻന്മാരാണ്. ചിലപ്പോൾ അവ കാണുമ്പോൾ രസകരമായി തോന്നാറുണ്ട്. സീരിയൽ രംഗം ടെലികാസ്റ്റ് ചെയ്ത ഉടൻ നിരവധി ട്രോളുകൾ ഇത് സംബന്ധിച്ച് വന്നപ്പോൾ മക്കളെയും ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും അത് വല്ലാതെ വേദനിപ്പിച്ചിരുന്നു
നടിമാർക്കൊപ്പം ഇടപഴകി അഭിനയിക്കേണ്ടി വരുമ്പോൾ ഭാര്യ പരാതിപ്പെടാറുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിൽ ചിന്തകളുള്ള ആളല്ല മഞ്ജുവെന്നും അഭിനയരംഗം എത്തരത്തിലുള്ളതാണെന്ന വ്യക്തമായ ധരണ ഭാര്യയ്ക്കുണ്ടെന്നും ശരത്ത് പറയുന്നു. പാലക്കാട് ഒരു സിനിമാ ഷൂട്ടിങ്ങിലായിരിക്കുമ്പോഴാണ് ആദ്യമായി ഭാര്യ മഞ്ജുവിനെ കണ്ടതെന്നും അന്ന് താൻ ഒരു സ്ത്രീയെ കുളത്തിൽ നിന്നും രക്ഷിക്കുന്ന സീനിൽ അഭിനയിച്ചു