in

സംഗീതയാത്ര ഇനി ഒരുമിച്ച്  ; സുഷിൻ ശ്യാം വിവാഹിതനായി

മികച്ച ഗാനങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ച സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. അൻവർ റഷീദിന്റെ സംവിധാന സഹായിയായും ഗായികയുമായ ഉത്തര കൃഷ്ണയാണ് താരത്തിന്റെ ജീവിതസഖി. ഫഹദ് ഫാസിൽ, നസ്രിയ ശ്യാം പുഷ്കരൻ ജയറാം തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. സമൂഹമാധ്യമത്തിലൂടെ നവദമ്പതികൾക്ക് നിരവധിപ്പേർ ഇരുവർക്കും ആശംസകളും നേർന്നിട്ടുണ്ട്. ഇരുവരുടെയും വിവാഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലാണ്.

ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുപ്പിച്ചിരുന്നുള്ളൂ.മാത്രമല്ല വളരെ രഹസ്യമായി തന്നെയാണ് വിവാഹം നടത്തിയത്.

ഈ അടുത്തായിരുന്നു താരം സംഗീതസംവിധാനരംഗത്ത് നിന്നും ചെറിയൊരു ഇടവേള എടുക്കുമെന്ന് വെളിപ്പെടുത്തിയത്. അതിനു പിന്നാലെയാണ് വിവാഹവാർത്ത പുറത്തുവന്നത്. സമൂഹം ആദ്യമേ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനുമുൻപ് പങ്കുവെച്ചിട്ടുണ്ട്.
കിസ്മത്ത്, എസ്ര,  ആവേശം, ബോ​ഗയ്ൻവില്ല,വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, കുറുപ്പ്, ഭീഷ്മപർവ്വം, രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ്, തുടങ്ങിയ നിരവധി ചിത്രങ്ങൾ ആയിരുന്നു താരം സംഗീതസംവിധാനം ഒരുക്കിയത്.

ഒരുപിടി നല്ല ചിത്രങ്ങളിൽ അദ്ദേഹം പാട്ടും പാടിയിട്ടുണ്ട്.സംഗീതസംവിധാനത്തിൽ വളരെ ശ്രദ്ധ നേടിയ അദ്ദേഹത്തിൻറെ വരുമാനവും ഈ അടുത്തായി ഉയർന്നിരുന്നു. മലയാളത്തിലെ ചിത്രങ്ങൾക്കൊക്കെ ഇപ്പോൾ സംഗീതം സംവിധാനം നിർവഹിക്കുന്നത് താരമാണ്

Written by amrutha

നേവൽ കാണിക്കാത്ത കൊണ്ട് ഒരു ഗുമ്മില്ല; മോശം കമന്റിട്ട ആൾക്ക് മറുപടിയുമായി സ്വാസിക