രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സംവൃത സുനിൽ. ഇന്നലെയായിരുന്നു താരത്തിന്റെ 38 ജന്മദിനം ആഘോഷിച്ചത്. ആശംസകൾ അറിയിച്ച സിനിമ മേഖലയിലെ പ്രിയപ്പെട്ടവരും ആരാധകരും സോഷ്യൽ മീഡിയയിൽ എത്തി. ഈ പ്രായത്തിലും രണ്ടു കുട്ടികളുടെ അമ്മയായിട്ട് പോലും താരത്തിന്റെ അതേ സൗന്ദര്യം ഇപ്പോഴും കാണാൻ സാധിക്കുന്നു എന്നാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. മനോഹരമായ രണ്ട് ചിത്രങ്ങൾക്കൊപ്പം ആശംസ അറിയിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയത്.
ഇത്തവണത്തെ താരത്തിന്റെ പിറന്നാൾ വളരെ സ്പെഷ്യലാണ്.എന്താണെന്ന് ദീപാവലിയും ബർത്ത് ഡേയും ഒരുമിച്ചാണ് ഇത്തവണ വന്നിരിക്കുന്നത്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദിയുണ്ട്. ഈ സ്നേഹം ലഭിച്ചത് ഞാൻ ഒരുപാട് അനുഗ്രഹീതയാണ്. കൂടാതെ എല്ലാവർക്കും ദീപാവലി ആശംസകൾ എന്നായിരുന്നു താരം സോഷ്യൽ മീഡിയയിലൂടെ എഴുതിയത്.
താരത്തിന്റെ പോസ്റ്റിനു താഴെ പിറന്നാളാശംസകൾ അറിയിച്ചത് ലാൽ ജോസും എത്തിയിരുന്നു. സംവൃത സിനിമ ലോകത്തേക്ക് വരാൻ കാരണമായ സംവിധായകൻ കൂടിയാണ് ലാൽ ജോസ്. രസികൻ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്
അതിനുശേഷം ഒരുപാട് ചിത്രങ്ങളും ശ്രദ്ധേയമായ കഥാപാത്രം ചെയ്യാൻ സാധിച്ചിരുന്നു.വിവാഹത്തിന് ശേഷം ഒരു സിനിമയിൽ അഭിനയിച്ചിരുന്നു