in

“നീയും റയാനും ചേർന്നാടിയ നൃത്തച്ചുവടുകൾ” : നസ്റിയയ്ക്കൊപ്പം ക്യൂട്ട് ചുവടുകളുമായി താരപുത്രൻ

The star son is taking cute steps with Nazriya.

സോഷ്യൽ മീഡിയയിൽ  വൈറലാകുന്നത് നടി നസ്രിയയുടെ ക്യൂട്ട് വിഡിയോ ആണ്. വിഡിയോയിൽ   പ്രിയപ്പെട്ട നടി  നസ്രിയയ്ക്ക് ഒപ്പം ചുവടുവെക്കുന്നത് ആരാധകരുടെ പ്രിയപ്പെട്ട പുത്രനാണ്. മറ്റാരുമല്ല, നമ്മുടെ റയാൻ രാജ് സാർജ. കോവിഡ് കാലത്ത് പ്രേക്ഷകർക്കും കണ്ണീരിൽ  ആഴ്ത്തി വേർപിരിഞ്ഞു പോയ ചിരഞ്ജീവി സർജയുടെയും  മേഘ്നയുടെയും മകൻ റയാൻ ആണ് നസ്രിയയുടെ ഡാൻസിങ് പാർട്ണർ.

കഴിഞ്ഞ ദിവസമായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട നടി നസ്രിയയുടെ പിറന്നാൾ ആഘോഷിച്ചത് . ജന്മദിന ആശംസകൾ നേർന്ന് മേഘ്ന പങ്കുവെച്ച വിഡിയോ ആണ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയത്. ചുവന്ന നിറത്തിലുള്ള പാൻ്റ്സും ബനിയനും ആണ് കുട്ടി റയാന്റെ വേഷം. അയഞ്ഞ പാന്റ്സും ഓപ്പൺ ഷർട്ടുമാണ് നസ്രിയയുടെ ഡ്രസ്സ്.

നസ്രിയ പാട്ടിനൊപ്പം തകർപ്പൻ ചുവടു വയ്ക്കുന്നതിനൊപ്പം ആടി തിമിർക്കുകയാണ് കുഞ്ഞു റയാനും. ‘എന്റെ പ്രിയപ്പെട്ട ബേബി ഗേളിന് പിറന്നാൾ ആശംസകൾ. നീയും റയാനും ചേർന്നാടിയ നൃത്തച്ചുവടുകൾ അവസാനം അപ് ലോഡ്  ചെയ്യുകയാണ്. ലവ് യു നചുക്ക’ – വിഡിയോ പങ്കുവെച്ച് മേഘ്ന സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

Written by amrutha

When everyone advised me to get married, my mother's reply was, 'Ritumantra.

വിവാഹം കഴിപ്പിക്കാൻ എല്ലാവരും ഉപദേശിച്ചപ്പോൾ അമ്മ നൽകിയ മറുപടി : ഋതുമന്ത്ര

Abhirami Suresh took legal action against the critic

‘ഫേക്ക് ഫാമിലി ‘യെന്ന് കമന്റ്‌ :   വിമർശകനെതിരെ  നിയമ നടപടിയുമായി അഭിരാമി സുരേഷ്