സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് അഭിമുഖങ്ങൾ നൽകുകയും യൂട്യൂബ് ചാനലിലൂടെ യാത്രകൾ നടത്തിയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായ രണ്ടുപേരായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയും സുഹൃത്ത് വൈഷ്ണവും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കപ്പിൾസ് ഇൻറർവ്യൂകൾ പോലും പല മാധ്യമങ്ങൾക്ക് നൽകിയിരുന്നു. പിന്നീടാണ് ഇവരുടെയും ബന്ധത്തിൽ പല വിള്ളലുകളും സംഭവിക്കുന്നത്. ഒടുവിൽ തങ്ങളുടെ പ്രണയബന്ധം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ തന്നെ ദിയ മറ്റൊരു പ്രണയത്തിൽ ആവുകയും ചെയ്തു. വൈകാതെ തന്നെ വിവാഹം കഴിച്ചു
. ഇരുവരുടെയും അടുത്ത സുഹൃത്തായ അശ്വിൻ ആണ് വിവാഹം ചെയ്തത്. അതിനുശേഷം വൈഷ്ണവിന്റെ ഇൻസ്റ്റഗ്രാമിലെ ഓരോ പോസ്റ്റുകളെ പറ്റിയും ആരാധകർ ചർച്ച ചെയ്തുകൊണ്ടിരുന്നിരുന്നു. വിവാഹ ദിവസത്തിൽ വൈഷ്ണവ് ആശംസകൾ നൽകിയതും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇരുവരുടെയും ബ്രേക്കപ്പിന് ശേഷം വൈഷ്ണവ് ആദ്യമായി ഇപ്പോഴത്തെ ഒരു അഭിമുഖം നൽകിയിരിക്കുകയാണ്. അഭിമുഖത്തിലൂടെ തന്നെ നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ച് സംസാരിച്ചു.പത്തിൽ അധികം പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും അതൊക്കെ തകർന്നു പോയിരുന്നു എന്നും പറഞ്ഞു. എന്നാൽ താൻ ഇപ്പോൾ പ്രണയത്തിലാണെന്നും വ്യക്തമാക്കി.
തകർന്ന പ്രണയബന്ധത്തിൽ നിന്നും താൻ പഠിച്ച പാഠം എന്തെന്നാൽ ജീവിതത്തിൽ ഒരുപാട് സുഹൃത്തുക്കളെ കൊണ്ടുനടക്കാൻ പാടില്ലെന്നും ആവശ്യത്തിനു സുഹൃത്തുക്കൾ മാത്രമേ പാടുള്ളുവെന്നും പ്രണയിക്കുന്നവർക്കിടയിൽ ഒരു പ്രൈവസി എപ്പോഴും ഉണ്ടാവണമെന്നും വൈഷ്ണവ് അഭിമുഖത്തിലൂടെ പറഞ്ഞു.