മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ നീലുകെട്ട്. അശ്വതിയും ഭർത്താവു ശ്രീകാന്തും കുടുംബത്തിലെ മുതിർന്നവരും ചേർന്നുള്ള ലളിതമായ ചടങ്ങിലായിരുന്നു നൂലുകെട്ട്. കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന് നൽകിയ പേര്. നൂലുകെട്ട് ചടങ്ങിന്റെ ഏതാനും ചിത്രങ്ങൾ അശ്വതി ആരാധകരുമായി പങ്കിട്ടിരുന്നു.
ഇപ്പോളിതാ ആരാധകരുടെ ചോദ്യങ്ങൾക്കും അശ്വതി തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയിരുന്നു. ചക്കപ്പഴം സീരിയലിലേക്ക് ഇനിയെന്നാണ് മടങ്ങി വരുന്നത് എന്നായിരുന്നു ആരാധകരുടെ പ്രധാന ചോദ്യം. തന്റെ പുതിയ വീഡിയോയിലൂടെയാണ് ഇതിനും അശ്വതി മറുപടി നൽകിയത്. കുഞ്ഞാവയ്ക്ക് ഫീഡ് ചെയ്യുന്ന സമയമാണ്. കോവിഡിന്റെ പ്രശ്നങ്ങളുണ്ട്. ഒരുപാട് പേർ വരുന്ന ലൊക്കേഷനിലേക്ക് ഉടൻ പോകാൻ കഴിയുന്ന സാഹചര്യമില്ല. പ്രോപ്പർ ആയിട്ടുള്ളൊരു ടൈം ഷെഡ്യൂളില്ല. കുഞ്ഞാവയുടെ ഷെഡ്യൂൾ അനുസരിച്ചാണ്. മുന്നോട്ടു പോകുന്നത്. എങ്കിലും പരമാവധി എൻഗേജ്ഡ് ആകാൻ ശ്രമിക്കാറുണ്ടെന്ന് അശ്വതി പറഞ്ഞു
വേദന രഹിത പ്രസവത്തിന്റെ സാധ്യതയെ പറ്റി പലരും ചോദിച്ചിരുന്നു. അപ്പോഴും വേദനയറിഞ്ഞ് തന്നെ പ്രസവിക്കണം എന്ന് കരുതുന്നവർ നമുക്കിടയിലുണ്ട്. പദ്മയുടെ കാര്യത്തിൽ വേദനയറിഞ്ഞതാണ്. പക്ഷേ നോർമ്മൽ ഡെലിവറി ആണെങ്കിൽ ഇക്കുറി എപിഡ്യൂറൽ തന്നെ ചെയ്യണമെന്ന് ഉറപ്പിച്ചെന്നും അശ്വതി പറഞ്ഞു