സിതാര കൃഷ്ണകുമാർ, മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക ആണ്. നിരവധി സിനിമകളിൽ പിന്നണി ഗായിക ആയി തിളങ്ങിയ നടി ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്.
താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ജിമ്മിൽ ഡ്രെഡ് ലിഫ്റ്റിങ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. 55 കിലോ ഭാരമാണ് സിതാര ഉയർത്തുന്നത്. 30 കഴിഞ്ഞ സ്ത്രീകൾ ശരീരം സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചത്.
എന്റെ പ്രായത്തിലുള്ള സ്ത്രീകളോടാണ്, പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മൾ നടുവേദനകൊണ്ടും അസ്ഥി വേദനകൊണ്ടും ശരീരഭാരം വർധിക്കുന്നതിന്റേയും ബുദ്ധിമുട്ട് അനുഭവിക്കും. ജോലി സംബന്ധമായ ബുദ്ധമുട്ടുകളും ഹോർമോൺ പ്രശ്‌നങ്ങളും മറ്റും കൊണ്ടാവും ഇത്. ദയവായി നിങ്ങളുടെ ശരീരത്തോട് സംവദിക്കാൻ കുറച്ചുസമയം കണ്ടെത്തൂ. എന്നെ വിശ്വസിക്കൂ അത് നിങ്ങൾക്ക് ഇഷ്ടമാകും. ആഡംബര ജിമ്മുകളിൽ കുറേ പണം ചെലവാക്കുന്നതിനെക്കുറിച്ചല്ല ഇത്. ഉന്മേഷത്തോടെയുള്ള നടത്തം പോലും നിങ്ങളിൽ മാജിക് കാണിക്കും.- സിത്താര കുറിച്ചു.
View this post on Instagram