in

പൊട്ടിപ്പൊളിഞ്ഞു പാളീസായിരിക്കുന്ന കമ്പനിയിലേക്ക് കാശ് മുടക്കാൻ ആധാരം പണയം വെച്ച കാശുമായി വരുന്ന ആളെ പോലെയായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് വന്നത്, വിവാഹ വാർഷിക ദിനത്തിൽ മാത്തുക്കുട്ടി

നടനും അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി ജീവിതത്തിലെ സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെയാണ് തനിക്കും ഭാര്യയും ഡോക്ടറുമായ എലിസബത്തിനും ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരം മാത്തുക്കുട്ടി പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കിട്ടും ഇവരെത്തിയിരുന്നു. അനിര്‍വചനീയമായൊരു ബന്ധം, ഇത് തുടരാനായി ഞാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം പിന്നിട്ടതിനൊപ്പം ജീവിതാവസാനം വരെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനും തീരുമാനിച്ചു എന്നുമായിരുന്നു എലിസബത്ത് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചിട്ടുള്ളത്.

പൊട്ടിപ്പൊളിഞ്ഞു പാളീസായിരിക്കുന്ന കമ്പനിയിലേക്ക് കാശ് മുടക്കാൻ ആധാരം പണയം വെച്ച കാശുമായി വരുന്ന ആളെ പോലെയായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് വന്നത്. എനിക്ക് പോലും വിശ്വാസമില്ലാത്ത എന്റെ ജീവിതത്തെ, എന്നെക്കാളും അധികം നീ വിശ്വസിച്ച് തുടങ്ങിയിടത്ത് നിന്നുമാണ് (സലിം കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ) ശരിക്കുമുള്ള ഞാൻ ആരംഭിക്കുന്നത്. കടന്നു പോവുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ്. ഒരുപാട് നന്ദിയുണ്ട്, ആനിവേഴ്സറി ആശംസകൾ. എന്റെ വിധി നിന്റെ തീരുമാനങ്ങളാണ് എന്നുമായിരുന്നു മാത്തുക്കുട്ടിയുടെ പോസ്റ്റ്.

രസകരമായ പോസ്റ്റുകളാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കിടാറുള്ളത്. മുൻപൊരിക്കൽ മാത്തുക്കുട്ടിയുടെ പിറന്നാൾ ദിനത്തിൽ പങ്കിട്ട പോസ്റ്റ് വൈറലായിരുന്നു. പ്രണയവും കല്യാണക്കാര്യവും നാട്ടിൽ അറിഞ്ഞപ്പോൾ ഉണ്ടായ പ്രതികരണങ്ങളിൽ നിന്ന് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ നാടിന്റെ നന്മയെയും പവിത്രതയെയും സ്വത്വത്തെയും വിളിചോതുന്ന,എനിക്കേറ്റവും പ്രിയപ്പെട്ട പ്രതികരണങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മില്യൺ ഡോളർ അഭിപ്രായം, “അവളെ കണ്ടാൽ അറിഞ്ഞൂടെ ഫെമിനിസ്റ്റാണെന്ന്.

പെരുമ്പാവൂരുകാരനായ അരുൺ മാത്യു മാത്തുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. 2012ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മാത്തുക്കുട്ടി സിനിമയിലെത്തുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.

Written by admin

എൻറെ ഐഡന്റിറ്റി തെറ്റായി പ്രചരിപ്പിക്കുന്നു, ഞാൻ സ്മൃതി സിംഗ് അല്ല: രേഷ്മ സെബാസ്റ്റ്യൻ

ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത്; പ്രതികണവുമായി രമേഷ് നാരായണൻ