മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ അനന്ത് അംബാനിയും രാധിക മെർച്ചന്റും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കല്യാണം കഴിഞ്ഞെങ്കിലും ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കുന്നത് ജൂലൈ 15-നാണ്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
വിരുന്നിന് നൽകുന്ന വിവിധ ഇനം ഭക്ഷണങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് ബെഗളൂരുവിലെ രാരാമേശ്വരം കഫേ ജീവനക്കാർ വിളമ്പിയ ദക്ഷിണേന്ത്യൻ ഭക്ഷണം. വിവിധ തരത്തിലുള്ള ദോശകൾ, ഇഡ്ഡലി,വട തുടങ്ങിയവയൊക്കെയാണ് ഇവരുടെ ലിസ്റ്റിലുള്ളത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലും ഹൈ ടീ ഇവന്റിലും അത്താഴത്തിലുമാണ് രാമേശ്വരം രാമേശ്വരം കഫേയിലെ വിഭവങ്ങൾ ഉൾപ്പെടുത്തിയത്.
ഇതിൽ രാമേശ്വരം കഫേയുടെ പ്രധാനപ്പെട്ട രുചികളായ ബെന്നെ ദോശയും പെസരട്ട് ദോശയും തട്ട് ഇഡ്ഡലിയും ഉൾപ്പെടുന്നുണ്ട്. കൂടാതെ ഇവരുടെ ഏറെ പ്രശസ്തിയാർജിച്ച ഫിൽട്ടർ കോഫിയും ഉൾപ്പെടുത്തിയിട്ടുണ്ട്. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിന്റെയും രണ്ടാമത്തെ പ്രീവെഡ്ഡിംഗായ ക്രൂയിസിലെ ആഘോഷത്തിലും രാമേശ്വരം കഫേയുടെ ഭക്ഷണങ്ങൾ വിളമ്പിയിരുന്നു.
കൂടാതെ, ജൂലൈ 8 ന് ആൻ്റിലിയയിൽ നടന്ന ഹൽദി ചടങ്ങിലും തങ്ങളുടെ വിഭവങ്ങൾ വിളമ്പിയതായി രാമേശ്വരം കഫേ സഹസ്ഥാപകൻ രാഘവേന്ദ്ര റാവു പറഞ്ഞു. ദിവ്യ രാഗവേന്ദ്ര റാവുവും ഭർത്താവ് രാഗവേന്ദ്ര റാവും ചേര്‍ന്ന് 2021-ലാണ് രാമേശ്വരം കഫേ സ്ഥാപിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ രാമേശ്വരം കഫേക്ക് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു.