അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത വെളിപ്പെടുത്തി നടിയും മോഡലുമായ സ്‌നേഹ ബാബു. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ താരം താന്‍ ഗര്‍ഭിണിയാണെന്ന വിവരം രസകരമായ ഒരു വീഡിയോയിലൂടെയാണ് പങ്കുവെച്ചത്. ആശംസകള്‍ മാത്രം പോരാ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
എല്ലാരോടും പറയണം, എല്ലാവരും അറിയണം അതാണ് അതിന്റെയൊരു മര്യാദ എന്ന വിനീത് ശ്രീനിവാസന്റെ ഡയലോഗ് ഉപയോഗിച്ച് രസകരമായാണ് സ്‌നേഹ തന്റെ ജീവിതത്തിലെ വലിയ സന്തോഷം വെളിപ്പെടുത്തിയത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും സ്‌നേഹയ്ക്ക് ആശംസകള്‍ അറിയിച്ചു. എടാ മോളെ എന്നായിരുന്നു സാനിയ ഇയ്യപപ്പന്റെ കമന്റ്.
ഈ വര്‍ഷം ആദ്യമായിരുന്നു സ്‌നേഹ ബാബു വിവാഹിതയായത്. സാമര്‍ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരീസിന്റെ ഛായാഗ്രഹകന്‍ അധില്‍ സേവ്യറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. സാമര്‍ഥ്യ ശാസ്ത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു.
View this post on Instagram