മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷക മനസില്‍ ഇടം നേടുന്നത്. സീരിയലില്‍ കാര്‍ത്തു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കറുത്തമുത്ത് സീരിയല്‍ ഉപേക്ഷിച്ചതിന് ശേഷം മലയാളത്തില്‍ അത്ര സജീവമായിരുന്നില്ല നടി. തുടര്‍ന്ന് തെലുങ്ക് സീരിയല്‍ രംഗത്ത് തിരക്കുള്ള താരമായി മാറിയിരിക്കുകയായിരുന്നു പ്രേമി.
കറുത്ത മുത്തിന് ശേഷം പ്രേമി മലയാളത്തിൽ അത്രയധികം സജീവമായിരുന്നില്ല. കായംകുളം കൊച്ചുണ്ണിയുടെ മകന് എന്ന സീരിയലിലെ താമര എന്ന കഥാപാത്രമായും പ്രേമി തിളങ്ങി നിന്നിരുന്നു. കത്തിരിക്ക വെണ്ടക്ക എന്ന തമിഴ് സിനിമയിലും പ്രേമി നായിയായി എത്തി. സീരിയല്‍ ലോകത്തെ ആക്ഷന്‍ ലേഡി എന്നാണ് പ്രേമിയെ ഇന്നും ആരാധകർ വിളിക്കുന്നത്
പ്രമുഖ ജ്യോത്സ്യൻ വിനീത് ഭട്ട് ആണ് പ്രേമിയുടെ ഭർത്താവ്. എന്നാൽ താരത്തിന് മക്കൾ ഉള്ള വിവരം അധികമാർക്കും അറിവുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം പങ്കുവച്ച ഒരു റീൽസ് ആണ് ആരാധകരെ ആകാംക്ഷയിൽ എത്തിച്ചത്. മോം& സൺ എന്ന ക്യാപ്ഷ്യനോടെ പ്രേമിയുടെ മകൻ മനുജിത്താണ് വീഡിയോ പങ്കുവച്ചത്. അതോടെ ഇത്രയും വലിയ മകൻ പ്രേമിക്ക് ഉണ്ടോ എന്നായി ചോദ്യങ്ങൾ. സന്തൂർ മമ്മിയെന്ന് മകൻ കുറിച്ചിട്ടുണ്ട്. ശരിക്കും മകൻ തന്നെയോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.