in

മീര നന്ദന്റെ വിവാഹത്തിനെത്തിയപ്പോൾ നസ്രിയ ധരിച്ചത് ലക്ഷങ്ങൾ വില വരുന്ന വാച്ചോ? പ്രത്യേകതകൾ അറിയാം

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് നസ്രിയ നസീം. മലയാള സിനിമയിലെ ക്യൂട്ട് നായിക എന്നാണ് പൊതുവെ നസ്രിയയെ വിശേഷിപ്പിക്കാറുള്ളത്. നടി മീര നന്ദന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴും നസ്രിയ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നിരുന്നു. ഫഹദിനൊപ്പമാണ് നസ്രിയ വിവാഹവേദിയിലെത്തിയത്. ഇളം പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു നസ്രിയയുടെ വേഷം.

അതേസമയം, വാച്ച് പ്രേമികളുടെ ശ്രദ്ധ കവർന്നത് നസ്രിയ അണിഞ്ഞ ലക്ഷ്വറി വാച്ചായിരുന്നു. റോളക്സിന്റെ ഡേറ്റ്ജസ്റ്റ് 36 മോഡൽ വാച്ചാണ് നസ്രിയ അണിഞ്ഞത്. പോളിഷ്ഡ് ഓയ്‌സ്റ്റർസ്റ്റീൽ സ്റ്റെയിൻലെസ് സ്റ്റീൽ കേസും ബ്രേസ് ലെറ്റിനുമൊപ്പം 18കാരറ്റ് യെല്ലോ ഗോൾഡും വാച്ചിലുണ്ട്. വൈറ്റ് മദർ ഓഫ് പേൾ ഡയലും വാച്ചിൽ കാണാം.

11,84,419 രൂപയാണ് റോളക്സിന്റെ ഈ ആഢംബര വാച്ചിന്റെ വില വരുന്നത്. മീര നന്ദന്റെ മെഹന്ദി ആഘോഷത്തിനെത്തിയപ്പോഴും നസ്രിയ ധരിച്ചത് ഇതേ വാച്ചായിരുന്നു.

വിവാഹത്തിന് ശേഷം വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് നസ്രിയ അഭിനയിച്ചിട്ടുള്ളത്. അതേസമയം, നിർമ്മാതാവെന്ന നിലയിലും സജീവമാണ് താരം. മലയാളത്തിലേക്ക് ‘റീ എൻട്രി’ നടത്താൻ തയ്യാറെടുക്കുകയാണ് നസ്രിയ ഇപ്പോൾ. ബേസിൽ ജോസഫ് നായകനാകുന്ന ‘സൂക്ഷ്മദര്‍ശിനി’ എന്ന ചിത്രത്തിലാണ് നസ്രിയ നായികയാകുന്നത്. ‘നോണ്‍സന്‍സ്’ എന്ന ചിത്രം സംവിധാനം ചെയ്ത, എം.സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദർശി.

Written by admin

ആകാശത്ത് ഫോണിൽ കളിക്കുന്ന മോഹൻലാൽ; ഒപ്പം പെരുമ്പാവൂരും, മോഹൻലാലിന്റെ സെൽഫി വീഡിയോ

ലീവ് കുറവാണ്, ഉടൻ തന്നെ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ലണ്ടനിൽ ഒരു റിസപ്ഷൻ കൂടിയുണ്ട്, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍