in

ഏട്ടാ നമുക്കിതെല്ലാം നിർത്താമെന്ന് രാധിക പറഞ്ഞു, ഈ വൃത്തികേട്ടവന്മാർക്ക് വേണ്ടി ഞാൻ എന്തിന് അവരെ ദ്രോഹിക്കണം, ആര് എന്ത് തള്ളി മറിച്ചാലും ദൈവത്തിനു എല്ലാം അറിയാം- സുരേഷ് ​ഗോപി പറഞ്ഞത്

അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ രാധിക തന്നെ എൻ്റെ ഭാര്യ ആകണം സുരേഷ് ഗോപി മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകൾക്ക് പിന്നാലെ ഇപ്പോഴിതാ ജനങ്ങൾക്ക് വേണ്ടി താൻ ചെയ്ത കാര്യങ്ങളെ രാഷ്‌ട്രീയത്തിന്റെ പേരിൽ വിമർശിക്കുന്നവരെ കണ്ട് ഭാര്യ രാധികയ്‌ക്ക് വിഷമം ഉണ്ടായതായി സുരേഷ് ഗോപി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. സ്വകാര്യ മാധ്യമത്തിന് മുൻപ് അദ്ദേഹം നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ജനശ്രദ്ധ ആകർഷിക്കുന്നത്.

ഞാൻ ചെയ്യുന്ന നന്മകൾ ആരെങ്കിലും പുറത്തു പറയുന്നത് തന്നെ അസുഖകരമാണ്. എനിക്ക് കിട്ടിയതിൽ നിന്ന് ഒരു പങ്ക് ഇല്ലാത്തവർക്ക് കൊടുത്തിട്ടുണ്ട്. അതിനെ ജാതീയമായും, രാഷ്‌ട്രീയമായും കാണുന്നവർ ഉണ്ട്. പക്ഷെ ദൈവത്തിനു അറിയാം ഞാൻ എന്തിനാണ് ചെയ്തതെന്നും, ഏത് പണമാണ് നൽകിയതെന്നും ഒക്കെ. രാധിക എന്നെ ഇത്തരം കാര്യങ്ങളിൽ കൺട്രോൾ ചെയ്തിട്ടില്ല. ചില നെഗറ്റീവ് കമന്റ്‌സ് വരുമ്പോൾ പലരും രാധികയോട് ചോദിക്കും. നന്ദിയില്ലാത്തവർക്ക് വേണ്ടി എന്തിനാണ് ചെയ്യുന്നതെന്ന്. അതൊക്ക ഏട്ടന്റെ ഇഷ്ടം എന്നാണ് രാധിക പറയുന്നത്.

എന്നാലും ഒരിക്കൽ രാധിക എന്നോട്ട് പറഞ്ഞു, ഏട്ടാ നമുക്കിതെല്ലാം നിർത്തിയേക്കാം, അവർ ഇതെല്ലാം വേറൊരു നിറംവച്ചാണ് കാണുന്നതെന്ന്. ഇത് കേട്ടപ്പോൾ എനിക്കും ഒരു വ്യതിചലനം ഉണ്ടായി. പിന്നെ ചിന്തിച്ചു. ഞാൻ ആരെയാണ് നിഷേധിക്കുന്നത്, ഈ വൃത്തികേട്ടവന്മാർക്ക് വേണ്ടി ഞാൻ എന്തിന് അവരെ ദ്രോഹിക്കണം. ആര് എന്ത് തള്ളി മറിച്ചാലും ദൈവത്തിനു എല്ലാം അറിയാം – സുരേഷ് ഗോപി പറഞ്ഞു.

Written by admin

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു; മുറപ്പെണ്ണിനൊപ്പമുളള ചിത്രവുമായി ബാല, ചോദ്യങ്ങളുമായി ആരാധകര്‍

ഇപ്പോൾ ഒരാളുമായി ഡേറ്റിങ്ങിൽ, ഈ ബന്ധത്തിൽ ഞാൻ സന്തോഷവതി, ഭാവിയിൽ എന്താകുമെന്ന് അറിയില്ല, തുറന്നു പറച്ചിലുമായി മംമ്ത മോഹൻദാസ്