in

അവളുടെ വേദന എന്റെയും വേദന ആയിരുന്നു, അവൾ കരഞ്ഞാൽ ഞാനും കരയുമായിരുന്നു., പ്രസവശേഷവും മകളെ നോക്കിയതും കുളിപ്പിച്ചതും എല്ലാം ഞാൻ തന്നെയാണ്, കുഞ്ഞാറ്റയുടെ ജനനത്തെക്കുറിച്ച് ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും ശ്രദ്ധ നേടിയ താരങ്ങളാണ്. തെന്നിന്ത്യൻ ഭാഷകളിൽ അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. 2000ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. 2001 ലാണ് കുഞ്ഞാറ്റയുടെ ജനനം. പിന്നാലെ . 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദുമായി ഉർവശിയും വിവാഹം കഴിഞ്ഞു. ഭർത്താവ് ശിവപ്രസാദിനും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പം ചെന്നെെയിലാണ് ഉർവശി താമസിക്കുന്നത്.

ഒരു തമിഴ് ചാനൽ മദേഴ്‌സ് ഡേയോട് അനുബന്ധിച്ചുകൊണ്ട് നടത്തിയ ഒരു ഷോയിലാണ് അമ്മയും മകളും ഒരുമിച്ചെത്തിയത്. തന്റെ കുഞ്ഞിനെ ഒരു നഴ്‌സ് പോലും എടുക്കുന്നത് തനിക്ക് പേടി ആയിരുന്നു എന്നാണ് ഉർവശി പറഞ്ഞത്. അവൾക്ക് വേദനിക്കുമോ, അവൾ കരയുമോ അവൾക്ക് എന്തെങ്കിലും പറ്റിപോകുമോ എന്നൊക്കെ ആയിരുന്നു പ്രസവ ശേഷം കുറച്ചുദിവസങ്ങൾ എന്നാണ് ഉർവശി പറഞ്ഞത്. പ്രസവത്തിനു ഒരാഴ്ച മുൻപുവരെ ജോലി ചെയ്തിരുന്നു.

പ്രസവശേഷവും മകളെ നോക്കിയതും കുളിപ്പിച്ചതും എല്ലാം ഞാൻ തന്നെയാണ്. പ്രസവശേഷം കുഞ്ഞിനെ ആരെങ്കിലും എടുത്താൽ തന്നെ നെഞ്ചിടപ്പായിരുന്നു. കാരണം അവൾ കരയുമോ, അവൾക്ക് വേദനിക്കുമോ എന്നൊക്കെ ആയിരുന്നു മനസ്സിൽ. അവളെ ഇൻജെക്ഷൻ എടുക്കാൻ കൊണ്ട് പോകുമ്പോൾ അവളെക്കാൾ മുൻപേ താൻ ആയിരുന്നു കരയുന്നത്.

അവളുടെ വേദന എന്റെയും വേദന ആയിരുന്നു, അവൾ കരഞ്ഞാൽ ഞാനും കരയുമായിരുന്നു. സ്‌കൂളിൽ കൊണ്ട് ചെന്നാക്കി വീട്ടിലേക്ക് പോരാൻ പേടി ആയിരുന്നു. സ്‌കൂളിൽ തന്നെ ഞാൻ ഇരിക്കുമായിരുന്നു എന്നാൽ അവസാനം സ്‌കൂളുകാർ പരാതി പറഞ്ഞു.ഈ കഥകൾ ഒന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല ഞാൻ ഗർഭിണി ആരുന്നപ്പോഴും ജോലി ചെയ്തിരുന്നു. പ്രസവത്തിന് ഒരു ആഴ്ച മുൻപ് വരെ ഞാൻ ജോലിക്ക് പോകുമായിരുന്നു. ഡപ്പാം കൂത്ത് ഡാൻസൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. പുടവ മുൻപോട്ട് മറച്ചു വച്ചിട്ട് ഞാൻ അതൊക്കെ ചെയ്തിട്ടുണ്ട്. അയ്യയ്യോ ഇതെന്താ ഈ പെണ്ണ് ചെയ്യുന്നത് എന്ന് പ്രഭുസാർ വരെ എന്നോട് ചോദിച്ചിട്ടുണ്ട്. നീ സത്യം പറ നിനക്ക് എത്ര മാസമായി.

നീ ഈ വയറും വച്ചിട്ട് നൃത്തം ചെയ്യാൻ പാടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ടെൻഷൻ- രണ്ടുകുഞ്ഞുങ്ങളെയും കൂട്ടി ഞാൻ ലൊക്കേഷനിൽ പോകുമായിരുന്നു. മകളുടെ വളർച്ചയിൽ താൻ ഒപ്പം ഉണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു. അതേസമയം അമ്മയുടെ പ്രസവസമയത്തെ കുറിച്ചൊക്കെ താൻ ഇപ്പോൾ ആണ് കേൾക്കുന്നത്, ഉർവ്വശിയുടെ മകൾ ആയതിൽ തനിക്ക് അഭിമാനം ആണെന്നും കുഞ്ഞാറ്റ കൂട്ടിച്ചേർത്തു.

 

 

Written by admin

നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ, അകാലത്തില്‍ വിട പറഞ്ഞ ഭാര്യയുടെ ജന്മദിനത്തില്‍ കുറിപ്പുമായി ബിജിപാല്‍

ലവ് ആൻഡ് ഓൺലി ലൗ പിറന്നാൾ ദിനത്തിൽ ഭാവനയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ, ആശംസകളുമായി സോഷ്യൽ മീഡിയ