in

വിശ്വപൗരനെ വിയർപ്പിക്കാൻ രാജീവ്‌ ചന്ദ്രശേഖർ എന്ന അതികായന് കുറേ മണിക്കൂറുകളോളം കഴിഞ്ഞു എന്നത് ജനാധിപത്യം കണ്ട ഉഗ്രൻ പോരാട്ടത്തിന്റെ ചിത്രം

ഇന്ത്യയുടെ ഭാവി നിർണയിക്കുവാനുള്ള ജനവിധിക്ക് കാതോർത്തിരിക്കുകയായിരുന്നു ഓരോ ഇന്ത്യക്കാരും ഇന്ന് മുഴുവൻ അവസാനം ആ ജനവിധി വന്നപ്പോൾ കേരളം മുഴുവൻ ഉറ്റു നോക്കിയത് പ്രധാനമായും ചില മണ്ഡലങ്ങളിലേക്കാണ്. അതിലൊന്ന് തിരുവനന്തപുരമായിരുന്നു മറ്റൊന്ന് തൃശ്ശൂരും കാരണം ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യതയുള്ള രണ്ട് മണ്ഡലങ്ങൾ ആയി ബിജെപി തന്നെ പറഞ്ഞത് തിരുവനന്തപുരം തൃശൂർ പാലക്കാട് പത്തനംതിട്ടയും ഒക്കെയായിരുന്നു ഇതിൽ തൃശ്ശൂരിൽ മാത്രമാണ് ബിജെപി അക്കൗണ്ട് തുറന്നിരിക്കുന്നത് തിരുവനന്തപുരം മണ്ഡലം ഇപ്പോഴും ശശി തരൂരിനെ കൈവിട്ടിട്ടില്ല എന്നത് ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്

ചെറിയ മാറ്റങ്ങൾ വന്നുവെങ്കിലും തിരുവനന്തപുരത്ത് വിജയം സുനിശ്ചിതമാക്കിയത് ശശി തരൂർ തന്നെയാണ് ബിജെപി അക്കൗണ്ട് തുറക്കും എന്നുപറഞ്ഞ് മണ്ഡലത്തിൽ ചങ്കുറപ്പോടെ നിന്ന് യുഡിഎഫ് വിജയം കൈവരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് ഈ ഒരു അവസരത്തിൽ ശശി തരൂരിനെ കുറിച്ച് നിരവധി ആളുകളാണ് പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ട് രംഗത്ത് വരുന്നത് ഇപ്പോൾ ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുന്ന അഞ്ചു പാർവതി പ്രതീഷ് പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

നാലാം വട്ടവും അനന്തപുരിയുടെ തേരാളി തരൂർജി തന്നെ ഇത്തവണ പോരാട്ടം വാശിയേറിയത് ആയിരുന്നു. വിശ്വപൗരനെ വിയർപ്പിക്കാൻ രാജീവ്‌ ചന്ദ്രശേഖർ എന്ന അതികായന് കുറേ മണിക്കൂറുകളോളം കഴിഞ്ഞു എന്നത് ജനാധിപത്യം കണ്ട ഉഗ്രൻ പോരാട്ടത്തിന്റെ ചിത്രം. ഒപ്പം ജനങ്ങൾക്കിടയിൽ കൂടുതൽ പ്രവർത്തിക്കണം എന്ന ചെറിയൊരു താക്കീതും. നഗരപ്രദേശങ്ങളിൽ ഈസി വാക്ക് ഓവർ സാധ്യമല്ല എന്ന് കൂടി അത് അടയാളപ്പെടുത്തുന്നു.തരൂരെന്ന വ്യക്തിയോട് അനന്തപുരിയിലെ വോട്ടർമാർക്ക് തോന്നുന്ന പ്രത്യേക മമതയ്ക്ക് പ്രധാന കാരണം അനർഗനിർഗളമായ വാക്ചാതുരിയും പാണ്ഡിത്യവും വിശ്വാസവും തന്നെയാണ്. 2014 ൽ അദ്ദേഹം ജയിച്ചു പോയപ്പോൾ ബി ജെ പി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആക്കിയത് അദ്ദേഹത്തിന്റെ കഴിവിന്റെ അംഗീകാരം ആയിട്ടാണ്. വിദേശത്ത് ഭാരതത്തിന്റെ അന്തസ്സ് ഉയർത്തുന്ന ചർച്ചകളെ പ്രധാനമന്ത്രി പോലും അഭിനന്ദിച്ചു. ഇന്ത്യൻ പാർലമെന്റിൽ തരൂറിനെപ്പോലൊരാൾ പ്രതിപക്ഷത്തായാലും, ഭരണപക്ഷത്തായാലും അനിവാര്യമാണെന്ന ചിന്തയ്ക്ക് മുന്നിൽ അദ്ദേഹത്തിനെതിരെയുള്ള അപവാദങ്ങളെ ഇക്കുറിയും വോട്ടർമാർ തള്ളിക്കളഞ്ഞിരിക്കുന്നു! ഒരിക്കൽ കൂടി വിശ്വപൗരൻ പാർലമെന്റിലേയ്ക്ക്

Written by rincy

ഒരു മനുഷ്യനെ ഹീനമായി തേജോവധം ചെയ്യുന്ന അധമ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയുമെന്ന് തന്നെ ഉറച്ചു വിശ്വസിച്ചു. അത് തൃശൂരിലെ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ കാണിച്ചും തന്നു 

രാജുവേട്ടൻ എന്നെ മനപൂർവ്വമായി ഒഴിവാക്കാൻ വേണ്ടി പറഞ്ഞതല്ല അദ്ദേഹവുമായി എനിക്കുള്ള ബന്ധം ഇങ്ങനെയാണ് ആസിഫ് അലി