ഷോകളിൽ അവതാരികയായി തിളങ്ങിയ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. അശ്വതിയുടെ മൂത്തമകൾ പദ്മയുടെ പിറന്നാൾ ആഘോഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അശ്വതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത് അടുത്തിടെയാണ്. അതുമായി ബന്ധപ്പെട്ട ബേബി ചടങ്ങുകളും എല്ലാം സോഷ്യൽ മീഡിയ ശ്രദ്ധനേടിയിരുന്നു. അമ്മയാകാൻ ഒരുങ്ങുകവയെയാണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്. ചാനൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധനേടി. ഇപ്പോഴിതാ മൂത്തമകളുടെ ചിത്രം പങ്കു വെച്ച ഒരു മനോഹരമായ കുറിപ്പാണ് അശ്വതി പോസ്റ്റ് ചെയ്തത്.
കുഞ്ഞുവാവ അടുത്തു കിടക്കുമ്പോഴൊക്കെ, അത് പത്മയാണെന്നാണ് പാതിയുറക്കത്തിൽ ഇപ്പോഴും എന്റെ തോന്നൽ…അത്രമേൽ അമ്മയോട് ഒട്ടിപ്പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് എത്ര വേഗമാണ് വളർന്ന് ഒരു എട്ടു വയസ്സുകാരിയായത്. എന്റെ കുഞ്ഞു വഴക്കാളി, എത്ര പെട്ടെന്നാണ് ഉത്തരവാദിത്വമുള്ള ചേച്ചിപ്പെണ്ണായത് എന്നും അശ്വതിയെ കുറിച്ചു.
കുറിപ്പ് വായിക്കാം:
കുഞ്ഞുവാവ അടുത്തു കിടക്കുമ്പോഴൊക്കെ, അത് പത്മയാണെന്നാണ് പാതിയുറക്കത്തിൽ ഇപ്പോഴും എന്റെ തോന്നൽ…അത്രമേൽ അമ്മയോട് ഒട്ടിപ്പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് എത്ര വേഗമാണ് വളർന്ന് ഒരു എട്ടു വയസ്സുകാരിയായത്… എന്റെ കുഞ്ഞു വഴക്കാളി, എത്ര പെട്ടെന്നാണ് ഉത്തരവാദിത്വമുള്ള ചേച്ചിപ്പെണ്ണായത് ഒരു പാതി മനസ്സിൽ സന്തോഷിക്കുമ്പോഴും ഇത്ര വേഗം വളരേണ്ടിയിരുന്നില്ലെന്ന് മറുപാതി മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു !