മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് വൈശാലി. 1988ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഋഷ്യശൃംഘനും വൈശാലിയും മലയാളികളുടെ ഉള്ളില്‍ കടന്നു കൂടി. ഋഷ്യശൃംഘനായി സഞ്ജയ് മിത്രയും വൈശാലിയായി സുപര്‍ണ ആനന്ദും ആയിരുന്നു ചിത്രത്തില്‍ എത്തിയത്. ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ എല്ലാം അക്കാലത്ത് സൂപ്പര്‍ഹിറ്റ് ആയിരുന്നു.
വൈശാലി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരില്‍ കാണുന്നത്. ചിത്രത്തില്‍ തുടങ്ങിയ സൗഹൃദം പിന്നീട് ദൃഢമായി. പിന്നാട് പ്രണയമായി മാറി. പ്രണയം ഒടുവില്‍ വിവാഹത്തില്‍ എത്തി. വൈശാലിയില്‍ അഭിനയിക്കാനായി എത്തുമ്പോള്‍ സുപര്‍ണയ്ക്ക് 16 വയസ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. സഞ്ജയ് മിത്രയ്ക്ക് ആകട്ടെ പ്രായം 22.
വൈശാലിയിലെ ചുംബന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇങ്ങനെ ചുംബിക്കണമെന്ന് സുപര്‍ണയ്ക്കും സഞ്ജയ്ക്കും ആശങ്കയുണ്ടായിരുന്നു. ചുംബന സീന്‍ ശരിയാകാന്‍ ഏതാണ്ട് അഞ്ച് ടേക്ക് എടുത്തു എന്നാണ് പിന്നീട് സുപര്‍ണയും സഞ്ജയ് മിത്രയും പറഞ്ഞിട്ടുള്ളത്.
പത്ത് വര്‍ഷക്കാലത്തെ കടുത്ത പ്രണയത്തിനൊടുവിലാണ് സഞ്ജയിയും സുപര്‍ണയും വിവാഹിതര്‍ ആകുന്നത്. എന്നാല്‍, 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശേഷം രണ്ട് പേരും വേറെ വിവാഹം കഴിച്ചു. ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇരുവരും തുറന്നുപറയുന്നു. സുപര്‍ണയ്ക്കും സഞ്ജയ് മിത്രയ്ക്കും രണ്ട് ആണ്‍മക്കളുണ്ട്. ഇരുവരും സുപര്‍ണയ്‌ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.
വിവാഹമോചിതരായി എങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സഞ്ജയ് മിത്രയുടെ കുട്ടികളുടെ അമ്മയാണ് താനെന്നും വിവാഹമോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും സുപര്‍ണ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.