സഹസംവിധായകനായി തുടങ്ങി പിന്നീട് മലയാള സിനിമയിലെ ഒട്ടുമിക്ക മികച്ച ചിത്രങ്ങളുടെയും അമരക്കാരനായി മാറിയ കലാകാരനായിരുന്നു ലാൽജോസ്. ഒരു മറവത്തൂർ കനവ് എന്ന മെഗാസ്റ്റാർ ചിത്രത്തിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനാണ് താനെന്ന് സ്വതന്ത്രസംവിധായകനായി തെളിയിക്കുകയായിരുന്നു ലാൽജോസ്. പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുക ആയിരുന്നു അദ്ദേഹം. ലാൽജോസിന് എടുത്തുപറയത്തക്ക ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ക്ലാസ്മേറ്റ്സ് ഉണ്ടാകും. ഒരു കോളേജ് ജീവിതം എങ്ങനെയാണെന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തിയ ഒരു ചിത്രമായിരുന്നു അത്. മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജ്,ഇന്ദ്രജിത്ത് കാവ്യമാധവൻ രാധിക തുടങ്ങിയവർക്കെല്ലാം ഒപ്പം ജഗതി ശ്രീകുമാർ, ബാലചന്ദ്രമേനോൻ തുടങ്ങിയ മികച്ച താരങ്ങളും വേഷമിട്ട ഒരു ചിത്രമായിരുന്നു ക്ലാസ്സ്മേറ്റ്സ്.
ഒരുപാട് ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു ചിത്രം. ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്ന സമയത്തെ രാധിക അവതരിപ്പിച്ച കഥാപാത്രം വേണമെന്ന് കാവ്യ വാശി പിടിച്ചിരുന്നു എന്നാണ് ലാൽജോസ് പറയുന്നത്. റസിയ എന്ന കഥാപാത്രം തനിക്ക് വേണമെന്നും എങ്കിലേ ഈ ചിത്രത്തിൽ അഭിനയിക്കു എന്നും കാവ്യ വാശിപിടിച്ചു. അങ്ങനെയൊക്കെ ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം കഥ മനസ്സിലായില്ലെന്ന് കാവ്യ പറഞ്ഞു. ഒന്നൂടെ കഥ പറയാൻ ഞാൻ ആളെ ചുമതലപ്പെടുത്തി. കാവ്യ, ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിക്കുന്ന സീൻ എടുക്കാൻ തുടങ്ങിയപ്പോൾ കാവ്യയെ കണ്ടില്ല. പിന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ മാറിയിരുന്ന് കാവ്യ കരയുന്നത് ഞാൻ കണ്ടു. അപ്പോൾ കാരണം തിരക്കിയപ്പോൾ സിനിമയിലെ നായികാ കഥാപാത്രം വേണമെന്ന് കാവ്യ വാശിപിടിച്ചു. അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നത്. സിനിമയിൽ ഇത്രയും എക്സ്പീരിയൻസ് ഉള്ള ഒരു നടി ആ വേഷം ചെയ്താൽ ശരിയാകില്ല എന്നുള്ളതുകൊണ്ടാണ് ആ വേഷം നൽകാത്തതും ഞാൻ പറഞ്ഞു.
അത് നൽകാൻ പറ്റില്ലെന്നും നിർബന്ധമാണെങ്കിൽ സെറ്റിൽ നിന്നും പൊയ്ക്കോളാൻ പറഞ്ഞു. അതുകേട്ട് കൂടുതൽ കാവ്യ കരയുകയായിരുന്നു. കഥയുടെ ഗൗരവം ഉദാഹരണ സഹിതം ഞാൻ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് കാവ്യക്ക് ബോധം വന്നതെന്നും അവസാനം മനസ്സില്ലാ മനസ്സോടെയാണ് സമ്മതിച്ചത് എന്ന് പറയുന്നു.