ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹയുടെ മകളും അഭിനേത്രിയുമായ സൊനാക്ഷി സിന്‍ഹ ബോളിവുഡിലെ തിരക്കേറിയ താരമാണ്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ ചിത്രങ്ങളുടെ ഭാഗമാകാന്‍ സൊനാക്ഷിക്ക് സാധിച്ചു.
സൂപ്പര്‍ ബോളിവുഡ് താരങ്ങളടക്കം സൊനാക്ഷിയുടെ നായകരായി എത്തി. സല്മാന് ഖാന്, അക്ഷയ് കുമാര്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരം കൂടിയാണ് സൊനാക്ഷി.
ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കടും നീല ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. നീല പലാസോ പാന്റ്സും ബ്ലേസറും ക്രോപ് ടോപ്പുമാണ് സൊനാക്ഷി ധരിച്ചിരിക്കുന്നത്. പച്ചയും വെളളയും കല്ലു പതിപ്പിച്ച മാലയും കമ്മലും മോതിരവുമാണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.
വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.ഈസ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.