മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. നിരവധി ചിത്രങ്ങളില്‍ ഭാഷകളിലും പിന്നണി ആലപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭര്‍തൃ സഹോദരി ഗീതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സുജാത. ഗായിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും വൈറലാവുകയാണ്. കുട്ടിക്കാലം മുതല്‍ ശ്വേതയ്ക്കും ഗീതയോടു പ്രത്യേക ഇഷ്ടമാണെന്നും ഗീതയുടെ സംഗീതവാസന ശ്വേതയ്ക്കു കിട്ടിയിട്ടുണ്ടെന്നും സുജാത ഫേസ്ബുക്കില്‍ കുറിച്ചു.
സുജാത മോഹന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം, ‘ഞാന്‍ ആ വീട്ടിലേക്ക് മരുമകളായി ചെല്ലുമ്പോള്‍ എന്റെ നാത്തൂന് വയസ്സ് 14. നാത്തൂന്‍ എന്ന് പറയാന്‍ എനിക്ക് വിഷമമുണ്ട് കാരണം എന്റെ കൊച്ചനിയത്തി തന്നെയായിരുന്നു സായി ഗീത. ഒന്നുമറിയാത്ത നിഷ്‌കളങ്കയായ ഒരു കൊച്ചു കുട്ടി. ഇന്ന് ഗീതയ്ക്ക് 55 വയസ്സ് തികയുന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസം എത്ര വേഗമാണ് സമയം കടന്നു പോകുന്നത്.ഗീത ഇന്ന് ഏറ്റവും കഴിവുള്ള ഒരു വീട്ടമ്മയാണ്. ഒരുപാടുപേര്‍ പറഞ്ഞുകേട്ടിട്ടുണ്ട് ശ്വേതയ്ക്കു ഗീതയുടെ ഒരു ച്ഛായ ഉണ്ട് എന്ന്, ച്ഛായ മാത്രമല്ല ഗീതയുടെയും,മോഹന്റെ അമ്മയുടെ സംഗീതവും ശ്വേതയ്ക്ക് ഒരുപാട് പകര്‍ന്നു കിട്ടിയിട്ടുണ്ട്.
ചെന്നൈയില്‍ കലാക്ഷേത്രയില്‍ ഗീത സംഗീതം അഭ്യസിച്ചിരുന്ന സമയത്തു ശ്വേതയ്ക്ക് ഒന്നോരണ്ടോ വയസ്സ്.ആഴ്ച അവസാനങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ ഗീത വരുമ്പോള്‍ ഏറ്റവും സന്തോഷം ശ്വേതക്ക് ആയിരുന്നു.അവളുടെ പ്രിയപ്പെട്ട ചിറ്റയുടെ കൂടെ കളിക്കുവാന്‍ അത്രയധികം ഇഷ്ടമായിരുന്നു,ഇന്നും ചിറ്റ അവളുടെ favourite ആണ്. ഗീതയ്ക്ക് ശശിക്ക് ഒപ്പവും മകള്‍ ഐശ്വര്യയ്ക്കും മരുമകന്‍ വിഷ്ണുവിന് ഒപ്പവും എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഇനിയും ഉണ്ടാകട്ടെ എന്ന് മനസ്സുനിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. ഇനി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു പോയാലും എനിക്ക് മോള് 14 വയസ്സുള്ള ആ പാവാടക്കാരി തന്നെയാണ്’.