ചിത്ര കഴിഞ്ഞാൽ പിന്നെ മലയാളികൾ അത്രയും ഇഷ്ടത്തോടെ സ്നേഹിക്കുന്ന ഒരു ഗായികയാണ് സുജാത രണ്ടുപേരുടെയും ശബ്ദങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് എങ്കിലും ഇരുവരെയും മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്.. സംഗീതത്തിലേക്ക് താൻ വരാനുണ്ടായി സാഹചര്യത്തെ കുറിച്ചാണ് ഇപ്പോൾ സുജാത സംസാരിക്കുന്നത് അച്ഛനില്ലാതെ അമ്മ മാത്രമായി വളർത്തിയ മകളായിരുന്നു വിധവയായ അമ്മയോട് എല്ലാവരും പറഞ്ഞത് തന്നെ പാടാൻ ഒന്നും വിടേണ്ട എന്നാണ് അക്കാലത്ത് സ്ത്രീകൾ പാടുന്നതൊന്നും അത്ര ഇഷ്ടമുള്ള സമൂഹമല്ല നിലവിലുള്ളത് വിവാഹം കഴിഞ്ഞതിനുശേഷം ഭർത്താവിന് ഇഷ്ടമാണെങ്കിൽ പാടിക്കോളൂ എന്ന് അമ്മയും പറഞ്ഞു
എന്റെ ഭാഗ്യത്തിന് കലാകാരൻ ഇഷ്ടപ്പെടുന്ന ഒരാളെയാണ് എനിക്ക് ഭർത്താവായി കിട്ടിയത് ഗാനം നിർത്തരുത് എന്ന് എന്നോട് പറഞ്ഞത് ഭർത്താവായിരുന്നു അദ്ദേഹത്തിന് സിക്സ് സെൻസറുണ്ട് രോഗികളുടെ അരികിൽ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് രോഗനിർണയം നടത്തുമ്പോൾ അത് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളതാണ് കല ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ആളാണ് അദ്ദേഹം എന്നോട് പാട്ട് നിർത്തരുത് എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു വിവാഹശേഷം അടുപ്പിച്ച് രണ്ട് അബോർഷനുകളാണ് നടന്നത് അതുകഴിഞ്ഞ് പാട്ടൊന്നും വേണ്ട എന്നും എനിക്കൊരു കുഞ്ഞു വേണമെന്ന് ഉള്ള നിർബന്ധത്തിൽ ആയിരുന്നു ഞാൻ അങ്ങനെ 9 മാസത്തോളം ഞാൻ ബെഡ് റെസ്റ്റ് എടുത്താണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത്
ആ കുഞ്ഞാണ് ശ്വേത ഞാൻ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഒൻപതുമാസം ആയപ്പോൾ ഡോക്ടർ പറഞ്ഞു ഇനി നിങ്ങൾക്ക് പുറത്ത് ഇറങ്ങാമെന്ന് അങ്ങനെ ഞാൻ അന്ന് പല പ്രസിദ്ധരായ ഗായകരുടെയും കച്ചേരി കേൾക്കാനാണ് പോയത് പിറ്റേദിവസം തന്നെ ഞാൻ പ്രസവിക്കുകയും ചെയ്തു എന്നാണ് സുജാത പറയുന്നത് ഇത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എന്നാണ് സുജാതയോടെ ഇപ്പോൾ ആരാധകർ ചോദിക്കുന്നത് ഭർത്താവ് നൽകുന്ന പിന്തുണയാണ് വിവാഹിതയായ സ്ത്രീക്ക് മുൻപോട്ട് നയിക്കാനുള്ള പ്രചോദനമാകുന്നത് എന്നും ആ ഒരു പ്രചോദനം ലഭിക്കുന്നുണ്ടല്ലോ സുജാതയ്ക്ക് എന്നുമാണ് പലരും പറയുന്നത് നിരവധി ആളുകളാണ് സുജാതയുടെ ഈ തുറന്നുപറച്ചിൽ കേട്ടുകൊണ്ട് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരുന്നത് അതിനേക്കാൾ കൂടുതലായി ആളുകൾ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് താരത്തിന്റെ ഭർത്താവിനെയാണ്