in

സുരേഷ് ഗോപി വളരെ ഡീസന്റ് ആയിട്ടുള്ള മനുഷ്യനാണ് അദ്ദേഹത്തിന് ഒപ്പം ജനങ്ങൾ ഉണ്ട്

ഇന്ന് സോഷ്യൽ മീഡിയയിൽ വലിയതോതിൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം തന്നെയാണ് അതിന് കാരണം.. ബിജെപിയിൽ ചേർന്നതിനുശേഷം വലിയ തോതിലുള്ള വിമർശനങ്ങളാണ് സുരേഷ് ഗോപിക്ക് എത്തുന്നത് എന്നാൽ ഒന്നും പ്രതീക്ഷിക്കാതെ അദ്ദേഹം ചെയ്യുന്ന ചില കാരുണ്യ പ്രവർത്തനങ്ങൾക്ക് ആരാധകനിരയും വളരെ വലുതാണ് അത്തരത്തിൽ സുരേഷ് ഗോപിയെ കുറിച്ച് നടനായ ബാബു നമ്പൂതിരി മുൻപ് പറഞ്ഞിരുന്ന ചില വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഈ കാര്യങ്ങളെക്കുറിച്ച് പറയുന്നത് വാക്കുകൾ ഇങ്ങനെ

എനിക്കറിയാവുന്ന സുരേഷ് ഗോപി ഒരിക്കലും ആരോടും മോശമായി പെരുമാറില്ല അദ്ദേഹം എക്സ്ട്രീമിലി ഡീസന്റ് ആണ് ബഹുമുഖ പ്രതിഭയും ആണ് പാവങ്ങളോട് വളരെയധികം കരുണയുള്ള വ്യക്തിയും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സർവ്വേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും എത്ര കിട്ടിയാലും മതിയാവാത്തതും ഒന്നും മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാത്തതുമായ ഒട്ടനവധി പേർ സിനിമയിലുണ്ട് അക്കൂട്ടത്തിൽ സുരേഷ് ഗോപി പെടില്ല നല്ല ക്യാരക്ടർ ആണ് സുരേഷ് ഗോപിയുടെ വളർച്ച കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചുള്ള വിവാദം അനാവശ്യമാണ് രാഷ്ട്രീയം തിരഞ്ഞെടുത്തതും ഇപ്പോൾ തൃശൂർ അദ്ദേഹത്തിന് ഇലക്ഷൻ നിൽക്കാൻ പോവുകയാണല്ലോ ആ സാഹചര്യത്തിൽ വോട്ട് കുറയ്ക്കാൻ ആരെങ്കിലും ചെയ്തതാണോ എന്ന് തോന്നിപ്പോയി

പക്ഷേ ജനങ്ങൾ അദ്ദേഹത്തിന് ഒപ്പം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. ബാബു നമ്പൂതിരി പറയുന്നത് 100% സത്യമാണെന്നാണ് പ്രേക്ഷകരും പറയുന്നത് അത്രത്തോളം ജനങ്ങൾ സുരേഷ് ഗോപിക്കൊപ്പം ഉണ്ട് എന്നും അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തികൾ ഒന്നും തന്നെ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല എന്നുമാണ് പലരും പറയുന്നത് വളരെയധികം ഇഷ്ടത്തോടെ തന്നെയാണ് പ്രേക്ഷകർ ഇപ്പോൾ സുരേഷ് ഗോപിയെ ഏറ്റെടുക്കുന്നത് എന്നും ഇത്തവണ തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുമൊക്കെ പ്രേക്ഷകർ പറയുന്നുണ്ട് ജനങ്ങൾക്കെതിരെ സുരേഷ് ഗോപിയെ തിരിക്കാൻ നോക്കുമ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ നിൽക്കുകയാണ് ചെയ്യുന്നത്. അത് പലപ്പോഴും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർ മനസ്സിലാക്കുന്നില്ല എന്നും ചിലർ പറയുന്നു

Written by rincy

മോഹൻലാലിനെ പോലെ സ്ത്രീകളുമായി മൊട്ടിയുരുമ്മി അഭിനയിക്കാൻ താല്പര്യമില്ലാത്ത നടനാണ് മമ്മൂട്ടി

പ്രേമത്തിന് കണ്ണും കാതും മാത്രമല്ല ജെന്‍ഡറുമില്ല, ആളുകളുടെ ലൈംഗിക ദാരിദ്ര്യം കമന്റ് ബോക്സില്‍ കാണാം, ആണ്‍ തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നെന്നാണ് അവരുടെ വിചാരം, ആദിലയും നൂറയും