മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം വളരെ പെട്ടെന്ന് തന്നെ നേടിയെടുത്ത നടനാണ് സുരേഷ് ഗോപി ഇന്ന് പലതരത്തിലുള്ള വിമർശനങ്ങൾ പല കാര്യങ്ങളുടെ പേരിലും ഏറ്റുവാങ്ങേണ്ടിവരുന്നുണ്ടെങ്കിലും ഒരുകാലത്ത് സുരേഷ് ഗോപി വളരെയധികം മിന്നി നിന്നിരുന്നു എന്നതാണ് സത്യം. സുരേഷ് ഗോപിയെ ഇന്ന് പലരും ട്രോളുകളിലൂടെയും സൈബർ ആക്രമണങ്ങളിലൂടെയും ഒക്കെ അപഹസിക്കുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നവരും ഉണ്ട് അത്തരത്തിൽ കഴിഞ്ഞദിവസം ബിഗ് ബോസ് മത്സരാർത്ഥിയായ അഖിൽ മാരാർ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞിരുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
2018ൽ ഞാൻ എഴുതിയ ഒരു പോസ്റ്റ് ഉണ്ട് അതിൽ പറഞ്ഞിരിക്കുന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും തകരുമെന്നാണ് ജനങ്ങളുടെ വർഗീയ വികാരം കൂടി വരുന്നതോടെ ബിജെപി ശക്തമായ ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് ഞാൻ പറഞ്ഞിരുന്നു അതേപോലെതന്നെ ഞാൻ ഈ അടുത്തകാലത്ത് പറഞ്ഞിരുന്നു സുരേഷ് ഗോപി ജയിക്കുമെന്ന് അത് സുരേഷ് ഗോപിയുടെ പ്രവർത്തനം കണ്ടിട്ട് അദ്ദേഹം ചെയ്യുന്ന നന്മകൾ കണ്ടിട്ട് വല്ല സുരേഷേട്ടൻ ചെയ്ത കാര്യങ്ങൾ വിമർശിക്കുമ്പോൾ ആ വിമർശിക്കുന്ന കാര്യങ്ങളിൽ എത്രത്തോളം ശരിയുണ്ടെന്ന് മറ്റുള്ളവർ കാണുന്നുണ്ട് സുരേഷേട്ടൻ ഒരു മാധ്യമപ്രവർത്തകയുടെ തോളിൽ തട്ടിയ സംഭവം വളച്ചൊടിച്ച് അദ്ദേഹത്തെ ആക്രമിക്കുമ്പോൾ ജനം അങ്ങേരുടെ കൂടെ നിൽക്കുകയുള്ളൂ
എനിക്ക് പുള്ളിയുമായി വലിയ അടുപ്പം ഒന്നുമില്ല അദ്ദേഹം എനിക്ക് ഒന്നും തരുമെന്ന് കരുതിയും അല്ല ഞാൻ ഈ പറയുന്നത്. പക്ഷേ പണ്ട് എയ്ഡ്സ് വന്നതിന്റെ പേരിൽ ചർച്ചയായ രണ്ടു കുട്ടികൾ ഉണ്ട് ബെൻസണും ബെൻസിയും ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന ഒരു സമയമാണത് ആ സമയത്ത് അദ്ദേഹം സൂപ്പർസ്റ്റാറായി കത്തി നിൽക്കുകയാണ്. എന്നിട്ട് അദ്ദേഹം ഈ കുട്ടികളെ കാണാൻ വേണ്ടി വന്നു അതുപോലെതന്നെ എൻഡോസൾഫാൻ ബാധിച്ച ഒരു ജനതയെ കാണാൻ വേണ്ടിയും ആ മനുഷ്യൻ പോയിട്ടുണ്ട് ഇതൊന്നും അദ്ദേഹം ചെയ്തത് പണത്തിനു പ്രശസ്തിക്കോ വേണ്ടിയല്ല സ്വന്തം പൈസയെടുത്ത് ആളുകളെ സഹായിക്കുകയാണ് അദ്ദേഹം ചെയ്യുന്നത് ആളുകളെ സഹായിക്കുന്നതിൽ നിന്നും അദ്ദേഹത്തിന് കിട്ടുന്ന ഒരു ആത്മസംതൃപ്തിയുണ്ട് അതിലാണ് അദ്ദേഹം അങ്ങനെയൊക്കെ ചെയ്യുന്നത്