in

അമ്മയ്ക്കും മകൾക്കുമൊപ്പം ഗുരുദേവിനെ കണ്ട് അനുഗ്രഹം തേടി ഗായിക അമൃത സുരേഷ്, ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അമൃത സുരേഷ് . അമൃത സുരേഷിന്റെ മകള്‍ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയിൽ പട്ട് പാവാടയൊക്കെ അണിഞ്ഞ് കണ്ണടയൊക്കെ വെച്ചെത്തിയ തീർത്തും സാധാരണ ലുക്കുള്ളൊരു പെൺകുട്ടിയായിരുന്നു അമൃത സുരേഷ്. വർഷങ്ങൾക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോൾ പാട്ട് കൊണ്ടും ഹൃദയം കീഴടക്കി പ്രശസ്തിയുടെ കൊടുമുടിയിലാണ് അമത സുരേഷ് നിൽക്കുന്നത്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത മലയാളികള‍്ക്ക് പ്രിയങ്കരിയായി മാറിയത്.

അമൃത ഒരു ഈശ്വര വിശ്വാസി ആണെന്ന് താരത്തിനെ ഫോളോ ചെയ്യുന്നവര്‍ക്ക് എല്ലാം അറിയുന്ന കാര്യമാണ്. പല ക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ച ശേഷമുള്ള ചിത്രങ്ങളും വീഡിയോസും അമൃത പങ്കുവച്ചിട്ടുണ്ട്. അതുപോലെ അമൃതാനന്ദമയിയുടെ കടുത്ത ഭക്തയാണ് അമൃത.

ഇപ്പോഴിതാ ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കറിനെ കാണാന്‍ പോയതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമൃത സുരേഷ്. കുടുംബത്തിന് ഒപ്പമാണ് അമൃത ഗുരുദേവനെ കാണാന്‍ പോയത്. ‘അമ്മ ലൈലയും ഏകമകള്‍ അവന്തികയെയും അമൃതയും ഗുരുദേവന്റെ അനുഗ്രഹം മേടിക്കുന്നതും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോസുമാണ് താരം പോസ്റ്റ് ചെയ്തത്. ”ഗുരുദേവനുമായുള്ള അത്തരമൊരു ആനന്ദ നിമിഷം..”, എന്നാണ് ക്യാപ്ഷന്‍ നല്‍കിയത്.

സിനിമ നടനായ ബാലയുമായുള്ള വിവാഹം വേർപിരിഞ്ഞിരുന്നു. അതിന് ശേഷം സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന് തരത്തിൽ റിപ്പോർട്ടുകൾ വരികയും ചെയ്തു

Written by admin

‘ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ല, കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയൻ’; പ്രതികരണവുമായി ജയരാജൻ

ബിഗ് ബോസിലേക്ക് ലക്ഷ്മിയെ വിളിച്ചിരുന്നു. യൂട്യൂബില്ലാതെ വന്നാൽ ചെയ്യുന്ന ജോലി ഇതായിരിക്കും. സഞ്ജുവും ലക്ഷ്മിയും