in

നമ്മുടെ രാജ്യം പകുതി ഹിന്ദു രാഷ്ട്രം ആയിരിക്കുന്നു പണ്ടുള്ള ജാതിയതയിലേക്ക് നമ്മുടെ രാജ്യത്തിന്റെ പോക്ക്: പ്രകാശ് രാജ്

നടൻ പ്രകാശ് രാജിനെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല മലയാളത്തിൽ പാണ്ടിപ്പട എന്ന ചിത്രത്തിലൂടെയാണ് പ്രകാശ് രാജ് ശ്രദ്ധ നേടിയത് പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിലും മാറിയിട്ടുണ്ട് തന്റേതായ കഴിവ് ഓരോ കഥാപാത്രങ്ങളിലും തെളിയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട് പലപ്പോഴും തന്റെ രാഷ്ട്രീയ തുറന്നു പറഞ്ഞതിന്റെ പേരിലും വലിയ തോതിലുള്ള വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട് എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്നെ നിലപാടുകൾ ശക്തമായ രീതിയിൽ തന്നെ താരം അറിയിക്കുകയും ചെയ്യാറുണ്ട് ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചില വാക്കുകളൊക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

എന്റെയും നിങ്ങളുടെയും വീടായ പാർലമെന്റ് മന്ദിരത്തിൽ പോലും ക്ഷേത്രത്തിലേതുപോലെ പൂജകൾ നടന്ന രാജ്യത്ത് പ്രധാനമന്ത്രി സ്ഥാനം പോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാൻ സാധിക്കുന്നത് എങ്ങനെയാണ് എന്നാണ് പ്രകാശ് രാജ് ചോദിക്കുന്നത് രാജ്യത്തെ നിശബ്ദം ആക്കുന്നത് ഭാവി തലമുറയോട് ചെയ്യുന്ന വലിയ തെറ്റാണ്. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട് നിശബ്ദരായിരുന്നവർക്ക് ചരിത്രം മാപ്പ് തരില്ല കലയും ജനാധിപത്യവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടികൾ ആയിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത് തനിക്ക് സംസാരിക്കാൻ കേരളത്തിൽ മാത്രമാണെന്നും ഇവിടെ തന്നെ കേൾക്കാനും സംവദിക്കുവാനും വിവരമുള്ള ഒരുകൂട്ടം സാഹിത്യകാരും സമൂഹവും ഉണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്

ലോക തോരിടത്തും വലതുപക്ഷം വിജയിച്ച ചരിത്രമില്ല ഒന്നിച്ചുള്ള പ്രതിരോധമാണ് കാലഘട്ടത്തിന്റെ ആവശ്യം മണിപ്പൂരും പലസ്തീനും നമ്മെ വേദനിപ്പിക്കാത്തതായിരുന്നു അത് അവരുടെ പ്രശ്നം മാത്രമായി കാണാതെ ഒരു സ്ഥലത്തെ പ്രശ്നമായി കാണാതെ രാജ്യത്തിന്റെ പ്രശ്നമായി കാണണം മനുഷ്യന്റെ ദുഃഖമായി കാണണം ദൈവത്തിന്റെ സ്വന്തം നാട് കേരളത്തെ വിശേഷിപ്പിക്കാൻ കാരണം കേരളത്തിലെ രാഷ്ട്രീയത്തിൽ ദൈവമില്ല എന്നത് തന്നെയാണ് ജനാധിപത്യം എന്നത് നമ്മുടെ സ്വപ്നമായിരുന്നു എന്നാൽ ഇന്ന് നമ്മുടെ രാജ്യം പകുതി ഹിന്ദു രാഷ്ട്രമായിരിക്കുന്നു. പണ്ടുണ്ടായിരുന്ന ജാതി വ്യവസ്ഥയിലേക്കാണ് രാജ്യത്തിന്റെ പോക്ക് അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് പ്രകാശ് രാജ് പറയുന്നത് വളരെ വ്യക്തമായ കാര്യമാണ് എന്നും ഇപ്പോൾ ജാതീയത വല്ലാതെ വർധിച്ചിട്ടുണ്ട് എന്നും പലരും പറയുന്നു

Written by rincy

അതാരാണ് എന്ന് എനിക്കറിയണം സഹായം അഭ്യർഥിച്ച് അൽഫോൺസ് പുത്രൻ രംഗത്ത്

രൺബീർ കപൂർ സായിപ്പല്ലവിയും രാമനും സീതയും ആകുമ്പോൾ രാവണനായി എത്തുന്നത് യാഷ്