ഒരു കലാ ഘട്ടത്തിൽ മലയാള സിനിമയിൽ എറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആയിരുന്നു ഉണ്ണി മേരി. ഏതാണ്ട് മുന്നൂറിൽ പരം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ആറാം വയസിൽ ആണ് ബാല താരം ആയി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ശ്രീ ഗുരുവായൂരപ്പൻ എന്ന സിനിമയിൽ ബാല താരം ആയിട്ടാണ് ഉണ്ണി മേരി സിനിമയിൽ എത്തുന്നത്. പിനീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു അതിന് ശേഷം താരം വളർന്ന് മലയാള സിനിമയിലും മറ്റ് ഭാഷയിലും ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. പിനീട് തെന്നിന്ത്യ ഒട്ടാകെ ഉള്ള താരങ്ങളുടെ കൂടെയും താരം അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചു. ഒരുപാട് ഗ്ലാമർ വേഷങ്ങളിലും താരം എത്തീട്ടുണ്ട്.
അത് കൊണ്ട് തന്നെ യുവാക്കളുടെ ഇടയിൽ താരം ഒരു ഹരം തന്നെ ആയിരന്നു. ഐ വി ശശി സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിൽ വെച്ച് തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അന്ന് തന്റെ ജീവിതം രക്ഷിച്ചത് മമ്മുട്ടി എന്നാണ് താരം പറയുന്നത്. കാണാമറയത് എന്ന സിനിമയുടെ ചിത്രീകരണ സമയത് ആണ് ഇത് നടക്കുന്നത്. എല്ലാം താരങ്ങളും താമസിക്കുന്ന ഹോട്ടലിൽ വെച്ചാണ് ഇത് നടക്കുന്നത്. ഹോട്ടലിൽ തന്നെ കാണാൻ അച്ഛൻ വരുകയും പ്രായം ആയ അച്ഛനോട് അവർ വളരെ മോശമായ രീതിയിൽ പെരുമാറുകയും സംസാരിക്കുകയും ചെയ്തു. തന്നെ കാണാൻ വേണ്ടി ഒരുപാട് നേരം അച്ഛൻ അവിടെ നിന്നു. ഒടുവിൽ അച്ഛൻ കാണാൻ പറ്റാതെ അവിടെ നിന്നും മടങ്ങി. ആ സംഭവത്തിൽ തനിക്ക് വല്ലാതെ വിഷമം ആയെന്നും അച്ഛനെ കാണാൻ പറ്റാത്തതിൽ മനം നൊന്ത് ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിക്കുകയാണ്. അങ്ങനെ റൂമിൽ കയറി വതി അടച്ചു ഉറക്ക് ഗുളിക കഴിച്ചു അവിടെ കിടന്നു. തന്നെ കാണാഞ്ഞിട്ട് പലരും വിളിക്കുകയായിരുന്നു എന്നാൽ ഡോർ തുറക്കാത്തതെ കൊണ്ട് മമ്മുട്ടി ഡോർ ചവിട്ടി പൊളിച്ചു ബോധം ഇല്ലാതെ തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. അന്ന് മമ്മുക്ക ആണ് തനിക്ക് രണ്ടാം ജന്മം നൽകിയത്.