മലയാളികളുടെ പ്രിയപ്പെട്ട നടന്‍ റിസബാവയുടെ മരണം ഇപ്പോഴും സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. 55-ാം വയസില്‍ അദ്ദേഹം വിടപറയുമ്പോള്‍ മലയാളികളുടെ മനസില്‍ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങള്‍ റിസബാവ സമ്മാനിച്ചിട്ടുണ്ട്. നായകനായി മലയാള സിനിമയില്‍ വേഷമിട്ട അദ്ദേഹം പിന്നീട് തിളങ്ങിയത് വില്ലന്‍ വേഷങ്ങളിലൂടെ ആയിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കഴിവ് തെളിയിച്ച അദ്ദേഹം ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ റിസബാവയെ കുറിച്ച് നടന്‍ കിഷോര്‍ സത്യ പങ്കുവെച്ച കുറിപ്പ് നൊമ്പരമായിരിക്കുകയാണ്. അടുത്തിടെ കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട നടി ശരണ്യയും റിസബാവയും ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചാണ് കിഷോര്‍ സത്യ ഓര്‍മ പങ്കിട്ടിരിക്കുന്നത്.
കിഷോര്‍ സത്യയുടെ കുറിപ്പ് ഇങ്ങനെ: ” ഈ കെട്ട കാലത്തില്‍ തുടര്‍ മരണങ്ങളുടെ പരമ്പരയില്‍ അടുത്ത എപ്പിസോഡില്‍ റിസക്കയും…. എന്റെ ആദ്യ ടെലിവിഷന്‍ പരമ്പര ആയിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘മന്ത്രകോടി’ രണ്ട് സിനിമകളുടെ മാത്രം പരിചയവുമായി വന്ന എനിക്ക് ഒരു ഗുരുനാഥനെ പോലെയായിരുന്നു റിസക്ക. അഭിനയത്തിന്റെ ഒരുപാട് സാങ്കേതിക പാഠങ്ങള്‍ ഇക്ക എനിക്ക് പറഞ്ഞു തന്നു. ലൈറ്റ് സ്വീകരിക്കേണ്ടത്, ഡയലോഗ് ഡെലിവറിയിലെ soacing, സംഗതികള്‍ അങ്ങനെ പലതും.
ഒരു നടന്‍ എന്ന എന്റെ യാത്രയില്‍ അതൊക്കെ ഏറെ പ്രയോജനം ചെയ്തു റിസക്കയുടെ വിയോഗവര്‍ത്ത ഏറെ നൊമ്ബരപ്പെടുത്തുന്നു. എന്റെ ഭാര്യ പിതാവ് ലക്ഷ്മി നാരായണന്റെ വേഷമായിരുന്നു റിസക്കായുടേത്. ഭാര്യ മീരയായി അഭിനയിച്ചത് ശരണ്യ ആയിരുന്നു…. അവള്‍ ആദ്യം പോയി ഇപ്പോള്‍ ഇക്കയും…. പ്രണാമം റിസക്ക……”