മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത മനുഷ്യ സ്‌നേഹിയാണ് താരം. നിരവധി പേരാണ് അദ്ദേഹത്തിന്റെ കാരുണ്യത്താല്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
പെട്ടെന്നൊരു സഹായത്തിന് ആളുകള്‍ ആദ്യം വിളിക്കുന്ന സെലിബ്രറ്റിയാണ് സുരേഷ് ഗോപി. താരത്തേയും താര കുടുംബത്തേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. മൂത്ത മകന്‍ ഗോകുല്‍ സുരേഷിനേയും മലയാളികള്‍ക്ക് ഒരുപാടിഷ്ടമാണ്. ഇപ്പോഴിതാ ഗോകുല്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അച്ഛന്‍. അദ്ദേഹത്തിന്റേതായ ശരികളും തത്വങ്ങളുമായി ജീവിക്കുന്ന ഒരു മനുഷ്യന്‍. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കാര്യങ്ങളിലും ഞങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രചോദിപ്പിച്ച ഘടകവും അച്ഛന്‍ തന്നെയാണ്. അച്ഛനെ ഒരച്ഛന്‍ എന്നുള്ള രീതിയില്‍ മാത്രമല്ല ഞങ്ങള്‍ കണ്ടിട്ടുള്ളത്.
ഈ പറഞ്ഞതു പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയും ജനപ്രതിനിധിയായുമെല്ലാമാണ്. അച്ഛന്‍ എന്നതിലുപരി ഈ പറഞ്ഞ കാര്യങ്ങളിലൂടെയാണ് അച്ഛനെ ഞങ്ങള്‍ നോക്കികണ്ടിരുന്നത്. ഞാന്‍ മൂത്ത മകന്‍ ആയതുകൊണ്ടാകും എന്റെ അടുത്ത് അച്ഛന്‍ അല്‍പം സ്ട്രിക്ട് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എന്നാല്‍ എന്നെ കുറിച്ച് പലരും തെറ്റിദ്ധരിച്ച ഒരു കാര്യമുണ്ട് ഞാന്‍ വളരെ ശാന്തനും എ,ളിമയുമുള്ള ഒരു വ്യക്തിയാണെന്ന്.. എന്നാല്‍ ഞാന്‍ പിന്തുടരുന്ന തത്വമെന്തെന്നാല്‍ നമ്മള്‍ എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒരുപിടി ചാരമാവാനുള്ളതാണ് അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതില്‍ പ്രയോജനമൊന്നുമില്ല. ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാാരണം എന്റെ ജനറ്റിക്‌സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത്.
മുപ്പത് വര്‍ഷത്തില്‍ കൂടുതല്‍ യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് നേരെ ഇന്ന് ചിലര്‍ മനപ്പൂര്‍വം കണ്ണടക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ അമ്മയാണ് അച്ഛന്റെ ശക്തി. ഒരു പരിധി വരെ അച്ഛനെ ഒന്നിലും നിയന്ത്രിക്കാറില്ല അമ്മ. അച്ഛന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാറാണ് പതിവ്. അത് കൂടുതലും അദ്ദേഹം ഒരിക്കലും അങ്ങനെ തെറ്റായ തീ,രുമാനങ്ങള്‍ എടുക്കാറില്ല വിശ്വാസം കൊണ്ട് തന്നെയാണ്.
അച്ഛന്റെ സാമ്പത്തികമായ, മാനസികമായ സ്ഥിരതയെ താളം തെറ്റിക്കുന്ന തീരുമാനങ്ങള്‍ ആയാല്‍ പോലും അത് ഒരു പരിധിയില്‍ കൂടുതല്‍ ദോഷം ചെയ്യില്ല, എന്നാല്‍ ആ തീരുമാനം ജനങ്ങള്‍ക്ക് ഗുണം ചെയ്യും എന്നുണ്ടെങ്കില്‍ ‘അമ്മ അതിനെ അനുകൂലിക്കും. അമ്മയുടെ ഉപാധികളില്ലാത്ത ഈ പിന്തുണ അച്ഛന്റെ സ്വഭാവ രൂപീകരണത്തിലും കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് നടന്‍ പറയുന്നു.
പാപ്പന്‍ ആണ് സുരേഷ് ഗോപിയുടേതായി ഇനി തീയേറ്ററുകളിലെത്താനുള്ള ചിത്രം. സുരേഷ് ഗോപിയുടെ കരിയറിലെ 252 -ാം ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. നൈല ഉഷ, നിത പിള്ള, ആശ ശരത്, കനിഹ, ചന്തുനാഥ്, വിജയരാഘവന്‍, ടിനി ടോം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒറ്റക്കൊമ്പന്‍ എന്ന ചിത്രവും സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്.