എല്ലാകാലത്തും മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയ വ്യക്തിയാണ് യേശുദാസ് നസീർ മുതൽ ഇന്നത്തെ ന്യൂജനറേഷൻ താരങ്ങൾക്ക് വരെ ശബ്ദം നൽകിയ യേശുദാസ് മലയാള സിനിമയുടെ അഭിമാനമായി നിലനിൽക്കുകയാണ് 84 വയസ്സിലേക്ക് കടക്കുന്ന അദ്ദേഹത്തിന് ഇന്ന് താരങ്ങൾ അടക്കമുള്ളവർ പിറന്നാളാശംസകൾ മായി എത്തുന്നുണ്ട് ഇവരിൽ തന്നെ പലരും പറയുന്നത് യേശുദാസ് ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഒരു വലിയ കാര്യമായി കരുതുന്നു എന്നാണ് ഇപ്പോഴത്തെ സിനിമ നടൻ മോഹൻലാൽ യേശുദാസിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
ദാസേട്ടനുമായി തനിക്ക് ഒരുപാട് കാലത്തെ ബന്ധമാണ് ഉള്ളത് അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം തന്നെയാണ് പുലർത്തുന്നത് അദ്ദേഹം തന്നെ ലാലു എന്നാണ് വിളിക്കാറുള്ളത് മലയാളികൾ മനസ്സറിഞ്ഞ് ഏട്ടാ എന്ന് വിളിക്കുന്ന രണ്ടുപേരാണ് ഉള്ളത് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് അതിൽ ആദ്യത്തെയാൾ ദാസേട്ടനാണ് രണ്ടാമത്തെയാൾ ലാലേട്ടൻ എന്ന വിളിക്കുന്ന മോഹൻലാൽ എന്ന താൻ ദാസേട്ടന്റെ ഒരുപാട് പാട്ടുകളുടെ ഭാഗമാകാൻ തനിക്ക് സാധിച്ചത് ഒരു വലിയ ഭാഗ്യമായി തന്നെയാണ് കരുതുന്നത് എന്നും മോഹൻലാൽ പറയുന്നുണ്ട്
ദൈവങ്ങൾ പോലും അദ്ദേഹത്തിന്റെ ശബ്ദത്തിനുവേണ്ടി കാത്തുനിൽക്കുന്നതായി തനിക്ക് തോന്നിയിട്ടുണ്ട് മലയാളികൾ ഇവിടെയുള്ള കാലത്തോളം ദാസേട്ടൻ ജീവിച്ചിരിക്കണം എന്നതാണ് തന്റെ ആഗ്രഹം. അതിനുവേണ്ടി തന്റെ ആയുസ്സിന്റെ ഇനിയുള്ള ശിഷ്ടഭാഗം നൽകുവാനും താൻ തയ്യാറാണ് എന്ന് മോഹൻലാൽ വ്യക്തമാക്കുന്നുണ്ട് അദ്ദേഹത്തിന്റെ തനിക്ക് ചെയ്യാൻ സാധിക്കുന്നത് അതുമാത്രമാണ് എന്നായിരുന്നു മോഹൻലാൽ വ്യക്തമാക്കിയത് ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നു. എവിടെ ചെന്നാലും യേശുദാസിന്റെ ശബ്ദം കേൾക്കാതെ ഒരു ദിവസമില്ല എന്നാണ് മോഹൻലാൽ പറയുന്നത് പള്ളിയാവട്ടെ അമ്പലങ്ങൾ ആവട്ടെ ആത്മീയ കേന്ദ്രങ്ങൾ ആവട്ടെ എല്ലായിടത്തും ആ ശബ്ദം ഇങ്ങനെ ഒഴുകി നിൽക്കുകയാണ് ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഒക്കെ ശബ്ദമായി അത് നിലനിൽക്കുന്നു എന്നും യേശുദാസിനെക്കുറിച്ച് മോഹൻലാൽ പറയുന്നുണ്ട് നസീർ മുതലുള്ള നിരവധി ആളുകളുമായി വളരെ യോജിച്ച ശബ്ദമാണ് യേശുദാസിന്റെ എന്ന് പറയാതെ വയ്യ നിരവധി ആരാധകരാണ് അദ്ദേഹത്തിന് ഇപ്പോൾ പിറന്നാളാശംസകൾ ആയിരംഗത്ത് വരുന്നത്