മാളികപ്പുറം എന്ന ചിത്രത്തിന്റെ വിജയം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു ഒരുപാട് കാലങ്ങൾക്ക് ശേഷം കുടുംബ പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിച്ച ചിത്രം എന്ന പ്രത്യേകതയായിരുന്നു മാളികപ്പുറത്തിന് ഉണ്ടായിരുന്നത്. അതുവരെ നിരന്തരമായി പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്ന ഉണ്ണിമുകുന്ദന്റെ കരിയറിലും വലിയൊരു മാറ്റം കൊണ്ടുവരുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു ഈ ചിത്രത്തിന്റെ വിജയം ഉണ്ണിമുകുന്ദനെ വലിയ പ്രതിഫലം വാങ്ങുന്ന ഒരു നാടൻ എന്ന ലേബലിലേക്ക് പോലും എത്തിച്ചു എന്ന് പറയുന്നതാണ് സത്യം. ചിത്രത്തിന്റെ വിജയത്തിന് ശേഷം ഉണ്ണിമുകുന്ദന നിരവധി അവസരങ്ങളും കൈവന്നു
എന്നാൽ ഈ ചിത്രത്തിന്റെ വിജയത്തിൽ ഉണ്ണിമുകുന്ദൻ ചില കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു അത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വരുന്ന തലമുറ ഇനി മുതൽ അയ്യപ്പനായി കാണുന്നത് തന്നെയായിരിക്കും എന്നുള്ള ഒരു വെളിപ്പെടുത്തൽ ഇനിയുള്ള തലമുറയുടെ മുൻപിൽ അയ്യപ്പനായി താനായിരിക്കും ഉണ്ടാവുക എന്ന് സ്വന്തമായി ഉണ്ണിമുകൻ പറഞ്ഞപ്പോൾ അത് വലിയ തോതിലുള്ള വിവാദങ്ങൾക്ക് തന്നെയാണ് വഴി വച്ചിരുന്നത് ഇപ്പോഴിതാ വീണ്ടും അയ്യപ്പന്റെ നാട്ടിൽ മത്സരിക്കാൻ എത്തുക ആണ് ഉണ്ണി മുകുന്ദൻ
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഉണ്ണി മുകുന്ദൻ ആയിരിക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത് അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി പ്രേക്ഷകർ ചോദിക്കുന്നുണ്ട് മാളികപ്പുറം എന്ന ചിത്രത്തിന്റെ വിജയം ആണോ ഉണ്ണി മുകുന്ദനെ ഈ ഒരു സ്ഥാനത്തേക്ക് എത്തിച്ചത് എന്ന്.. അടുത്ത തലമുറ അയ്യപ്പനായി തന്നെ കാണും എന്നുള്ള ആ വിശ്വാസമാണോ ഉണ്ണി മുകുന്ദനെ ഈ ഒരു നിലയിലേക്ക് എത്തിച്ചത് എന്ന് ആളുകൾ ചോദിക്കുന്നുണ്ട് അതുകൊണ്ടാണോ പത്തനംതിട്ടയിൽ നിന്നാൽ താൻ ഈസിയായി ജയിക്കുമെന്ന് ഒരു വിശ്വാസം അദ്ദേഹത്തിനുണ്ടായത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത് മാളികപ്പുറം ചിത്രം ഒരിക്കലും മാർക്കറ്റ് ചെയ്യാൻ ഭക്തി ഉപയോഗിച്ചിട്ടില്ല എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു എന്നാൽ മാളികപ്പുറത്തിന്റെ വിജയം മാത്രമല്ലേ പത്തനംതിട്ട ജില്ല തന്നെ തിരഞ്ഞെടുക്കാൻ ഉണ്ണി മുകുന്ദനെ പ്രേരിപ്പിച്ചത് എന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്